സുരേഷ് തൃപ്പൂണിത്തുറ
1971 ജൂൺ 22 ന് തൃപ്പൂണിത്തുറ ഇരുമ്പനം മലയിൽ വീട്ടിൽ ജനനം .സ്കൂളധ്യാപകനും പുരോഗമന കലാസാഹിത്യ സംഘം സ്ഥാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ പി ടി കുഞ്ഞൻമാസ്റ്റർ ആണ് പിതാവ് .'അമ്മ വി കെ തങ്കമണി .തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും ആലുവ യു സി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി .മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിൽ നിന്നും ബി എഡ് ബിരുദവും കേരളപ്രസ് അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമയും നേടി .കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനാണ് .
കൃതികൾ :ചിത്രോടം ,ഗ്രാമ്യം ,രാസജീവിതം ,മെക്കബർ ,പൂതമലചരിതം ,ഗോണ്ടി ,പോതി ,ഭൂതവേട്ട (നോവലുകൾ )ഭരണഭാഷ മലയാളം (പഠനം ),രാജനഗരം, ദി സോൺസ് ഓഫ് ഡയിഞ്ചർ ( ചെറുകഥാസമാഹാരം ) ഈ നഗര സ്മൃതി മഞ്ജുഷയിൽ(കുറിപ്പുകൾ),പെയ്തുകാലത്തെ തകരകൾ ,ഗാർഡൻ ക്വാറന്റൈൻ ,പീകോക്ക് ലാൻഡിംഗ് ,ദി ഫ്ലവർ പോട്ട് സെയിങ്സ് ,ദി റിട്ടേൺ ,ദി ഫ്ലോറൽ കോറ്റ്സ്,പ്ലൂവിയോഫയൽ,ദി നൈറ്റ് ഗാർഡ്നർ (കവിതകൾ )
ഭാര്യ : വീണ വേണു , മക്കൾ : മിയ ക്വിൻസ് ,സ്തീർവി യോഷ
വിലാസം : മലയിൽ ,പി ഓ ഇരുമ്പനം ,ഈസ്റ്റ് ഹിൽ പാലസ് ,തൃപ്പൂണിത്തുറ .കൊച്ചി .