ജീവിതത്തോടും പ്രകൃതിയോടും ബന്ധപ്പെട്ട അൻപതോളം കവിതകൾ ഈ പുസ്തകത്തിലുൾപ്പെടുന്നു. ജീവിതസഞ്ചാരപാതയിൽ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെ കാഴ്ചകൾക്ക് നവ്യാനുഭവം പകരുന്നു. ജീവിതകടമകളുടെ നൂൽപാലത്തിലൂടെയുളള മനുഷ്യസഞ്ചാരത്തിലെ അനുഭവങ്ങളെ മൂല്യബോധത്തോടെ കാണുമ്പോൾ പ്രകൃതിയോട് കൂടുതലടുക്കുന്നു. കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ പ്രകൃതിയോടിണങ്ങി ജീവിതത്തെ മുന്നോട്ട് നയിക്കുക. ജീവിതദർശനങ്ങൾ നന്മയുടെ സാധ്യതകൾ വിതയ്ക്കുമ്പോൾ അതിലൊരു ചെറുകണികയാകാനെ