Share this book with your friends

INDIAN COMMERCIAL TRANSPORT HANDBOOK (MALYALAM EDITION) / ഇന്ത്യൻ വാണിജ്യ ഗതാഗത കൈപ്പുസ്തകം അഞ്ച് മിനിറ്റ് ട്രാൻസ്പോർട്ടർ (FIVE MINUTE TRANSPORTER)

Author Name: Pradeep Yadav | Format: Paperback | Genre : Technology & Engineering | Other Details

ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലായ ലോജിസ്റ്റിക്സ് മേഖലയിലെ എന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പരീക്ഷണങ്ങളുടെ സാരാംശമാണ് ഇന്ത്യൻ വാണിജ്യ ഗതാഗത ഹാൻഡ്‌ബുക്ക് എന്ന ഈ ബുക്ക്. പക്ഷെ, ഏതൊരു സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായ ഈ മേഖല നിർഭാഗ്യവശാൽ,  ഏറ്റവും അസംഘടിതവും അവഗണിക്കപ്പെട്ടതുമാണ്. മിക്ക കച്ചവടക്കാരും  കച്ചവടത്തെ നിയന്ത്രിക്കുന്ന  വിവിധ നിയമങ്ങളെക്കുറിച്ച് തീർത്തും അജ്ഞരാണ്. അതുകൊണ്ടുതന്നെ ഇത്  അവരെ ചൂഷണത്തിന് എളുപ്പം വിധേയരാക്കുന്നു. 

ഈ മേഖലയിലെ  എളുപ്പവും വിവരദായകവുമായ അറിവ്, ഒരു സംക്ഷിപ്ത രൂപത്തിൽ സമഗ്രമായി    നൽകുന്നതിന്, ഇതിലൂടെ ഞാൻ ശ്രമിക്കുകയാണ്. 

ഒരു വാണിജ്യ വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള  12 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്; ധനകാര്യം; ഒരു ഇൻഷുറൻസ് വാങ്ങൽ; വാഹനം വാങ്ങിയ ശേഷം കൈവശം വയ്ക്കേണ്ട  ആവശ്യമായ നിയമപരമായ രേഖകൾ ഏതൊക്കെ; ഏതൊക്കെയാണ് വേണ്ട  വിവിധ ലൈസൻസുകളും രജിസ്ട്രേഷനുകളും; ബിസിനസ്സിന്റെ പ്രവർത്തനച്ചെലവിന്റെ അടിസ്ഥാനകാര്യങ്ങളുമായി പരിചയപ്പെടൽ; ഒരു അപകടം മൂലം വാഹനം നഷ്ടപ്പെട്ടാൽ ഉണ്ടാകേണ്ട സാധുവായ രേഖകൾ ഏതൊക്കെയാണ്; ഒരു മൂന്നാം കക്ഷി ബാധ്യതാ ക്ലെയിം ഫലപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിനുള്ള പ്രക്രിയ എന്തൊക്കെയാണ്; സർക്കാരിന്റെ വെഹിക്കിൾ റിക്വസിഷന്  ശേഷമുള്ള സാഹചര്യം എന്തൊക്കെയാണ്; വാണിജ്യ വാഹനങ്ങൾ വിൽക്കുന്ന സമയത്ത്  ശ്രദ്ധിക്കേണ്ട വിശദമായ സുരക്ഷാപരമായ കാര്യങ്ങൾ, വാണിജ്യ വാഹനങ്ങൾ സ്ക്രാപ്പായി വിൽക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്നിങ്ങനെ എല്ലാവരും തന്നെ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ ഈ ബുക്കിൽ  യഥാക്രമം ചർച്ച ചെയ്തിട്ടുണ്ട്.  

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പ്രദീപ് യാദവ്

ശ്രീ. 1971 നവംബർ 13 ന് ദിമാപൂരിൽ (നാഗാലാൻഡ്) ജനിച്ച പ്രദീപ് യാദവ് ഒരു റോട്ടേറിയനും ട്രാൻസ്പോർട്ട് കുമാർ അവാർഡും   നേടിയ വ്യക്തിയാണ്. അദ്ദേഹം  ഗുഡ്ഗാവിൽ (ഇന്ത്യ) സ്ഥിരതാമസമാക്കിയിരിക്കുന്നു.    

ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ മാനേജിംഗ് കമ്മിറ്റി അംഗം, ബാച്ചിലർ ഓഫ് കൊമേഴ്സ്, ലോ ഗ്രാജുവേറ്റ് ഇൻ ലോ എന്നീ ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ലോജിസ്റ്റിക്സിൽ മൂന്ന് പതിറ്റാണ്ട് നീണ്ട പരിചയമുണ്ട്.

ജപ്പാനിലെ AOTS- ൽ ലോജിസ്റ്റിക്സ് മാനേജ്മെന്റ് പ്രോഗ്രാം കോഴ്സ്, ജാപ്പനീസ് കോർപ്പറേറ്റ് മാനേജ്മെന്റ് പ്രോഗ്രാം, ഐഐഎം അഹമ്മദാബാദിൽ ട്രാൻസ്പോർട്ട് എന്റർപ്രണർഷിപ്പ് കോഴ്സ് എന്നിവകളിൽ പങ്കെടുക്കാനുള്ള  ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

1997 ൽ അദ്ദേഹത്തിന്  ട്രാൻസ്പോർട്ട് കുമാർ അവാർഡ് ലഭിച്ചു.

90-കളുടെ മധ്യത്തിൽ കമ്മിൻസ് എഞ്ചിൻ സാങ്കേതികവിദ്യ, എബിഎസ് ബ്രേക്കുകൾ, എയർ സസ്പെൻഷൻ, ജിപിഎസ് എന്നിവ നടപ്പിലാക്കുന്നതിൽ  മുൻകൈയെടുത്തു. 2003-ൽ അദ്ദേഹം ഒരു ക്ലൗഡ് അധിഷ്ഠിത ഓൺലൈൻ ഇആർപിയിൽ 100% ഓപ്പറേഷൻ മാനേജ്മെന്റ് ആപ്ലിക്കേഷൻ ആരംഭിക്കുകയും, ജിപിഎസുമായി സംയോജിപ്പിച്ച് എല്ലാ തൽപരകക്ഷികളുമായും തത്സമയ വിവരങ്ങൾ പങ്കിടുകയും ചെയ്തു.

Read More...

Achievements