സൗദി അറേബ്യയിലെ പത്രത്താളുകളിൽ നിറസാന്നിധ്യമായിരുന്ന കാരൂർ സോമന്റെ അനുഭവ അറിവുകളെ അനുഭൂതിജന്യമായ നിമിഷങ്ങളിലൂടെ അതിമനോഹരമായി അവതരിപ്പിക്കുകയാണ് "കാലത്തിന്റെ ചിറകുകൾ" എന്ന കൃതിയിലൂടെ. സൗദി അറേബ്യയുടെ ചരിത്രവും, ഭൂമിശാസ്ത്രവും, മതവും സംസ്കാരവും, രാജഭരണവും, സമ്പത്തും, പെട്രോൾ വ്യാപാരവും എന്ന് വേണ്ട നാം അറിയാനാഗ്രഹിക്കുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം വായിക്കുന്നവർക്ക് അവിടെപോകാതെ തന്നെ അവിടെപോയ പ്രതീതി ഉളവ