You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Read in your favourite format - print, digital or both. The choice is yours.
Track the shipping status of your print orders.
Discuss with other readersSign in to continue reading.

"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകടപ്പുറത്തും കരയിലും നടക്കുന്ന നന്മ തിന്മകളുടെ കെട്ടുകളഴിച്ചെടുക്കുയാണ് ''കടലോളങ്ങൾ'' എന്ന സംഗീത നാടകം. അധികാരത്തിൽ ഇരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നടത്തുന്ന അഴിമതിയും അന്യായങ്ങളും നീതിന്യായ വകുപ്പുകളിൽ നടത്തുന്ന ഇടപെടലുകളും അതിന്റെ തീഷ്ണഭാവങ്ങളോടെ സംഗീത നാടകത്തെ സംഘർഷഭരിതമാക്കുന്നു.
കടലിലെ മത്സ്യത്തൊഴിലാളികൾ ഇന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നു. കരയിൽ താമസി ക്കുന്ന പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾപോലെ ഒറ്റപ്പെടലും വേർതിരിക്കലും മൽസ്യത്തൊഴി ലാളികൾ അനുഭവിക്കുന്നു. എങ്ങും നീതിനിഷേധങ്ങൾ നടക്കുന്നു. നമ്മുടെ മനസ്സിൽ വളർ ന്നു വരുന്ന ജാതി മത ഭീകരതക്ക് വളമിട്ടുകൊടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ വളരുന്നു. മനു ഷ്യത്വപരമായ നിലപാടുകളുള്ളവരെ അടിച്ചമർത്തുന്നു. നല്ലൊരു പറ്റം ജനങ്ങളും ദുർബ്ബലങ്ങളായ താല്പര്യങ്ങൾക്കും വികാരങ്ങൾക്കും അടിമകളാക്കുന്നു.
ഭൂമിയെ നശിപ്പിക്കുന്നതുപോലെ കടലിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിഷ്ടുരമായി അന്യ രാജ്യക്കാർ കപ്പലിൽ വന്ന് വെടിവെച്ചുകൊന്നിട്ടും സർക്കാരുകളുടെ വഞ്ചനാല്മകമായ മനുഷ്യത്വമില്ലായ്മ ഇന്ത്യക്കാരിൽ അമ്പരപ്പുളവാക്കുന്നു. മൽസ്യത്തൊ ഴിലാളികളായ മലയാളികളും കടലിൽ കൊല്ലപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടുന്ന സുരക്ഷയോ സംരക്ഷണമോ ലഭിക്കുന്നില്ല. നാല് രംഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ സങ്കീർണ്ണങ്ങളായ ജീവിതത്തെ ഓജസ്സറ്റ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.
It looks like you’ve already submitted a review for this book.
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.
കാരൂർ സോമൻ
നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അറുപത്തി രണ്ട് കൃതികൾ. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു. 2005 ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. മൂന്ന് കഥകൾ ഷോർട്ട് ഫിലിംസ് ആയി. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌കാരിക വിഭാഗം ചെയർമാൻ, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി.ഈ പേപ്പർ പബ്ലിക്കേഷൻസിൻറെ ചീഫ് എഡിറ്റർ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങൾ സന്ദർശിച്ചു. ആമസോൺ ഇൻറർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു.
ഭാര്യ : ഓമന തീയാട്ട്കുന്നേൽ, മക്കൾ : രാജീവ്, സിമ്മി,
India
Malaysia
Singapore
UAE
The items in your Cart will be deleted, click ok to proceed.