ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ പ്രണയാതുരുത്വമുണ്ട്. ആ നാട്ടിലുടെയുള്ള യാത്രകൾ ടീ.വി പെട്ടിയിൽ അടയിരുന്ന് കാണുന്ന കാഴ്ചകളല്ല അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൽബോധനവും ഉൾത്തുടുപ്പുകളുമാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസ്സ് വെളിപ്പെടുത്തുന്നു. യാത്ര ചെയ്യാൻ