Share this book with your friends

Karppathiyen Parvathanirakal (Romania) / കാർപ്പാത്തിയൻ പർവ്വതനിരകൾ (റൊമാനിയ)

Author Name: Karoor Soman | Format: Hardcover | Genre : Literature & Fiction | Other Details

കാർപ്പാത്തിയൻ പർവ്വതനിരകൾ റൊമാനിയയുടെ ചരിത്രവും സംസ്കാരവും ജീവിതവുമെല്ലാം സംഭവബഹുലമായ അനുഭവങ്ങളിലൂടെ വരച്ചുകാട്ടുന്ന ഒരു സമഗ്ര യാത്രാവിവരണമാണ്. ലോകസഞ്ചാരിയായ കാരൂര്‍ സോമനൊപ്പം വായനക്കാരനും റൊമാനിയയുടെ ഭൂതകാലത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന അനുഭവമാണ് ഈ കൃതി നല്‍കുന്നത്.

നിഗൂഢതകള്‍ നിറഞ്ഞ കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകള്‍, ലോകസാഹിത്യത്തില്‍ അമരത്വം നേടിയ ഡ്രാക്കുള കോട്ട, രാജാധിപത്യവും ഏകാധിപത്യവും കടന്നുവന്ന രാഷ്ട്രീയ ചരിത്രം, കമ്മ്യൂണിസവും സ്വാതന്ത്ര്യസമരവും—ഇവയെല്ലാം എഴുത്തുകാരന്റെ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ ജീവന്‍ കൊണ്ടുവരുന്നു. ആഖ്യാനത്തിലെ ചാരുതയും ഉള്‍ക്കാഴ്ചകളും കണ്ടെത്തലുകളും ഈ യാത്രയെ അത്ഭുതാവഹമായ ഒരു ബൗദ്ധിക അനുഭവമാക്കുന്നു.

ഇന്നത്തെ ജനാധിപത്യ റൊമാനിയയുടെ സാമൂഹിക–സാംസ്‌കാരിക വളര്‍ച്ചയും ആധുനിക യൂറോപ്യന്‍ സംസ്കാരവുമായി അതിന്റെ ബന്ധവും ഗ്രന്ഥകാരന്‍ സമഗ്രമായി അവതരിപ്പിക്കുന്നു. ഒരു വിദേശ രാജ്യത്തിന്റെ ചരിത്രസാക്ഷ്യങ്ങളെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഈ കൃതി, റൊമാനിയയെ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന ഒരു ദീപ്തമായ വൈജ്ഞാനിക യാത്രയാണ്.

Read More...
Hardcover

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

കാരൂര്‍ സോമന്‍ ലോക റെക്കോര്‍ഡ് ജേതാവായ മലയാള സാഹിത്യകാരനും ലോക സഞ്ചാരിയുമാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ (34) പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായി യു.ആര്‍.എഫ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. ആമസോണ്‍ ഇന്റര്‍നാഷണല്‍ എഴുത്തുകാരന്‍ ഉള്‍പ്പെടെ ഇരുപതോളം സാഹിത്യ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നാടകങ്ങള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, യാത്രാവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ തുടങ്ങി വിവിധ മേഖലകളിലായി 71 കൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പത്തിയേഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നു. ചരിത്രവും സംസ്കാരവും മനുഷ്യജീവിതവും ആത്മപരിശോധനയോടെ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്രാസാഹിത്യത്തിന്റെ പ്രത്യേകത.

Read More...

Achievements

+2 more
View All