അമേരിക്കയിലെ കോളറോടോ, ഡെൻവർ, എന്നീ സ്ഥലങ്ങളിലാണ് ഈ കഥ നടക്കുന്നത്.
അമേലിയ എന്ന കോളേജ് വിദ്യാർത്ഥിനി, ഒരിക്കൽ കോളേജ് മാഗസിന് വേണ്ടി ഒരു ലേഖനം എഴുതുന്നു. തനിക്ക് പാരനോർമൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാവിയിൽ നിന്ന് ചിലപ്പോളൊക്കെ പല ശബ്ദങ്ങൾ കേൾക്കുമെന്നും അവൾ ആ ലേഖനത്തിലൂടെ പറയുന്നു. ഇത് വായിച്ച അവളുടെ കോളേജിലെ ഫിസിക്ക്സ് പ്രൊഫസർ സ്റ്റീഫൻ തന്റെ ഭാര്യ സൈക്യാട്രിസ്റ്റ് ഇസബെല്ലയുടെയടുത്ത് ഇക്കാര്യം ചർച്ച ചെയ്യുന്നു.
അതേ ദിവസം ഐസ്ക്രീം പാർലറിൽ നിന്ന് കൂട്ടുകാരുടെ കൂടെ ഐസ്ക്രീം കഴിക്കുന്നതിനിടെ ബോധരഹിതയായ അമേലിയയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുന്നു, അവളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ച പ്രൊഫസറിന് അവളുടെ ക്ലാസിലെ സ്റ്റെഫി എന്ന പെൺകുട്ടി പറഞ്ഞു കൊടുക്കുന്ന വിവരങ്ങൾ കേട്ടപ്പോൾ മാത്രമാണ് അമേലിയയെ അയാൾക്ക് വർഷങ്ങൾക്ക് മുമ്പേ അറിയാം എന്ന സത്യം അയാൾ മനസ്സിലാക്കുന്നത്. ഇസബെല്ലയുടെ പേഷ്യന്റ് ആണ് അമേലിയ എന്ന് കൂടി അറിഞ്ഞതോടെ അയാളുടെ കുറ്റബോധം ഇരട്ടിച്ചു.
തന്റെ അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ സക്കറിയ അദ്ധേഹത്തിന് ടൈം ട്രാവൽ ചെയ്യാനുള്ള ബെൽറ്റ് കൊടുത്തപ്പോൾ അതുപയോഗിച്ച് സ്റ്റീഫൻ നടത്തുന്ന കാലത്തിലൂടെയുള്ള യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം.