നാം കർത്താവായി കർമ്മം ചെയ്തിട്ട് അകർതൃത്വത്തിലാണ് നിൽക്കുന്നതെന്നു ഭാവിച്ചാൽ പോകുന്ന ഒന്നല്ല കർതൃത്വം. സത്ത്വ രജസ്തമോ ഗുണങ്ങൾ കൊണ്ട് ഭോഗാസക്തനായി അതായത് രാഗദ്വേഷാധീനനായി മാറുന്ന ചിലർ ചില കാര്യങ്ങളിൽ ശാഠ്യം പിടിക്കും. ഇപ്രകാരം ഉള്ളവർ ഞാൻ അകർമ്മകൃത്താണ്, ഞാൻ നിത്യ ശുദ്ധ മുക്ത സ്വരൂപമാണ് എന്നെല്ലാം പറയുന്നത് കൊണ്ട് ആ വാശി ഇല്ലാതാകുന്നില്ല.