Share this book with your friends

AVAL SUDHARMA / അവൾ സുധർമ്മ

Author Name: ROBIN PALLURUTHY, PRASOBHA A.C, BIJI THOMAS, SUMA SREEKUMAR, PRASOBHA A.C, BIJI THOMAS, SUMA SREEKUMAR | Format: Paperback | Genre : Others | Other Details

അവൾ സുധർമ്മ 


പ്രമുഖകഥാകൃത്തുക്കളായ വ്യത്യസ്ഥമായ നാലുപേർ "അവൾ സുധർമ്മ" എന്ന ഒരു കഥ എഴുതുക അത് വിജയിക്കുക, ഓരോ ഭാഗവും മറ്റൊരാളിലേക്ക് എത്തുമ്പോൾ തനിമയും സ്വീകാര്യതയും ചോരാതെ അടുത്തയാൾ തുടരുക നാലു ചിന്താഗതികളിലൂടെ മനസിനെ തുറന്നുവിട്ടു കഥയുടെ അവസാനം ഒന്നായി മാറി വിജയിക്കുക, റിലേ ടീമുകളിൽ കണ്ടുവരുന്ന ഉദ്യോഗം നിറഞ്ഞ നിമിഷങ്ങൾ വായനക്കാർക്ക് സമ്മാനിക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്നത് വായനയുടെ സുഖം കൂട്ടുന്നതോടൊപ്പം എഴുത്തുകാരുടെ മികവും എടുത്തുപറയേണ്ടിയിരിക്കുന്നു. 


പ്രീഡിഗ്രിയും ടൈപ്പ്റൈറ്റിങ് പഠനവും ഒരുകാലഘട്ടത്തെ ഓർമപ്പെടുത്തന്ന പെണ്ണുകാണൽ ചടങ്ങും, കൃത്യതയോടെ പറഞ്ഞിരിക്കുന്നു. സുദേവൻ എന്ന ജവാന്റെ ഉറച്ച തീരുമാനം പെണ്ണുകാണൽ ചടങ്ങിൽ കാണാം. തമിഴ് മലയാളം ഇടകലർന്ന സംഭാഷണം വായനാസുഖം കൂട്ടുന്നുണ്ട്. കുറഞ്ഞ ലീവും തനിക്കു ജനിച്ച കുഞ്ഞിന് തന്റെ അമ്മയുടെ പേര് ഇടലും കൊണ്ട് സ്നേഹസമ്പന്നമായ കുടുംബ പശ്ചാത്തലത്തോടെ ആകാംക്ഷയിൽ നിർത്തി.


വർഷങ്ങൾ കഴിയുന്നു, പട്ടാളക്കാരുടെ രാജ്യജാഗ്രതയും കുടുംബത്തോടുള്ള അടുപ്പവും വീട്ടുകാരുടെ വെമ്പലും, വാക്കുപാലിക്കാൻ കഴിയാതെ വരുന്നതും, യുദ്ധമുഖവും ഒക്കെ മുന്നിൽ കാണുന്നപോലെ. കുടുംബത്തിന്റെ പരിഭവവും പരാതിയും ഇതിനിടയിൽ സ്നേഹം നിറഞ്ഞ മറ്റുപലതും അവതരിപ്പിച്ചിരിക്കുന്നത് വായനക്കാർക്കു ആവേശം നൽകും എന്നുള്ളതിൽ രണ്ടുപക്ഷമുണ്ടാവില്ല. 

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

റോബിൻ പള്ളുരുത്തി, പ്രശോഭഎ.സി, ബിജി തോമസ്, സുമ ശ്രീകുമാർ, PRASOBHA A.C, BIJI THOMAS, SUMA SREEKUMAR

ഒരു സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിലെ നിബന്ധനയനുസരിച്ച് തന്നിരിക്കുന്ന ചിത്രത്തെ ആസ്പദമാക്കി നാലുപേർ ചേർന്ന് കഥയെഴുതണം.


 ഒരു ചിത്രത്തെ ആധാരമാക്കി ഒരു കഥ ,നാലുപേർ എഴുതിയാൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ ഒരു കൗതുകത്തിനു വേണ്ടി അക്ഷരങ്ങളിലൂടെ മാത്രം പരിചയമുള്ള ഞങ്ങൾ എഴുതിത്തുടങ്ങിയ കഥ , എഴുതിത്തീർന്നപ്പോൾ ഒരു നോവലായി ...
ഒരാൾ എഴുതി നിർത്തിയിടത്തു നിന്ന് മറ്റൊരാൾ എഴുതിത്തുടങ്ങി വ്യത്യസ്ത വഴികളിലൂടെയുള്ള കഥാസഞ്ചാരം 
തീർത്തും വേറിട്ട അനുഭവമായിരുന്നു.
നന്നായി ആസ്വദിച്ചെഴുതിത്തീർന്നപ്പോൾ
ഒരു പുസ്തകം ജനിച്ചു.
" അവൾ സുധർമ്മ "
അഗ്രഹാര ചിന്തകളിലൂടെ വളർന്ന് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായി മാറിയ സുധർമ്മയെ ഞങ്ങൾ പരിചയപ്പെടുത്തുന്നു.

Read More...

Achievements

+9 more
View All