എഴുപതുകളുടെ അവസാനത്തോടെ, സൈക്കിളുകൾ ഗ്രാമീണരുടെ പ്രിയപെട്ട വാഹനമായി മാറിയിരുന്നു. അന്നൊക്കെ, നമ്മുടെ നാട് ഒട്ടു മുക്കാലും ഓടിയിരുന്നത്, ഈ സൈക്കിളുകളിലാണ് എന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. ഒരു സൈക്കിളെങ്കിലും ഇല്ലാതിരുന്ന വീടുകൾ വളരെ വിരളമായിരുന്നു. ആളുകൾ ജോലി സ്ഥലത്തേക്കും ബന്ധു വീടുകളിലേക്കും ഒക്കെ യാത്ര ചെയ്തിരുന്നതും, കച്ചവടങ്ങൾക്കൊക്കെയുമായും സഞ്ചരിച്ചിരുന്നതും ഈ സൈക്കിളുകളിൽ ആയിരുന്നു - പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ. &nbs