Share this book with your friends

Chiri Viriyum Kadhakal / ചിരിവിരിയും കഥകൾ

Author Name: P. C Rockey | Format: Paperback | Genre : Literature & Fiction | Other Details

നല്ലൊരു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി.സി റോക്കിയുടെ പുതിയ കഥാസമാഹാരമാണ് 'ചിരിവിരിയും കഥകൾ'. പതിനഞ്ച് നർമ്മ കഥകളാണ് ഇതിലെ ഉള്ളടക്കം. റോക്കി ഒരു എഴുത്തുകാരൻ മാത്രമല്ല അറിയപ്പെടുന്ന സോഷ്യൽ ആക്ടിവിസ്റ്റും കൂടിയാണ്. എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങൾ എന്ന ഒരു പുസ്തകം തന്റെ സാമൂഹ്യ ഇടപെടലുകളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.

           പരാതികളുടെ തമ്പുരാൻ എന്നാണ് മംഗളം പത്രം റോക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി പത്രമാകട്ടെ പരാതികളുടെ സഹയാത്രികൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. റോക്കിയുടെ പരാതികൾ തീരുന്നില്ലായെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാധ്യമമാകട്ടെ പരാതി പടവാളാക്കിയ റോക്കി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

           പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രൊഫസറുമായിരുന്ന ഡോ. എസ്.സീതാരാമൻ ഇദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റ്  ആയിരുന്നു. സീതാരാമനും റോക്കിയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എഴുത്ത് മനുഷ്യ നന്മയ്ക്ക് വേണ്ടി ആകണം എന്ന ഉറച്ച ബോധ്യമുള്ള നന്മനിറഞ്ഞ എഴുത്തുകാരനാണിദ്ദേഹം.  ഇത്തരം എഴുത്തുകാരെ വിരളമായേ ഇന്നത്തെ ലോകത്ത് കാണുന്നുള്ളൂ. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പി.സി റോക്കി

ഈസ്റ്റ് ചോരാനല്ലൂരിൽ പുത്തൻകുടി ചാക്കപ്പന്റേയും ഏല്യയുടെയും  മകനായി ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വെസ്റ്റ് ബംഗാളിൽ വിവിധ എക്സ്പോർട്ടിംങ് കമ്പനികളിൽ സ്റ്റെനോഗ്രാഫറായി സേവനമനുഷ്ഠിച്ചു. അസുഖം മൂലം നാട്ടിലെത്തിയ ശേഷം സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.
 ഇ.എസ്.ഐ ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോൾ ആശുപത്രി ജീവനക്കാരുടെ സംഘടനയായ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡന്റായും സർക്കാർ ജീവനക്കാരുടെ സംഘടനയായ ഹാൻഡിക്യാപ്ഡ് എംപ്ലോയീസ്  അസോസിയേഷൻ ജില്ലാ പ്രസിഡന്റായും പ്രവർത്തി ച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ശോഭിച്ചിരുന്നു. 

Read More...

Achievements

+6 more
View All