Share this book with your friends

COVID: Through the Valleys of Despair / നിരാശയുടെ കോവിഡ് താഴ്വാരങ്ങളിലൂടെ A Glimpse into the Lives That COVID Shattered / കോവിഡ് തകർത്ത ജീവിതങ്ങളിലേക്കൊരു എത്തിനോട്ടം

Author Name: Mithun Vijay Kumar | Format: Paperback | Genre : Biographies & Autobiographies | Other Details

കോവിഡ് തകർത്തു കളഞ്ഞ ജീവിതങ്ങളും വ്യവസായങ്ങളും നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾ അപരിഹാര്യമായ നിലയിൽ തകർന്നു കഴിഞ്ഞു. ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്നു നാം വിശ്വസിക്കുന്നു. എന്നാൽ ഇപ്പോഴും ജീവിതത്തിലെ പ്രതീക്ഷകൾ പൂർണ്ണമായും കെട്ടടങ്ങിയിരിക്കുന്ന പത്തു ജീവിതങ്ങളെ ആണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. അവരുടെ കണ്ണീരും നിരാശയും പ്രാർഥനയും ആണ് ഈ പുസ്തകത്തിലെ ഓരോ ഏടുകളിലും വരച്ചു കാട്ടാൻ ശ്രമിച്ചിരിക്കുന്നത്. തെരുവ് ഗായകനും  ആയോധന കലാ പരിശീലകനും ഫോട്ടോഗ്രാഫറും പാരലൽ കോളേജ് അധ്യാപകനും അവരുടെ കഥകൾ പറയുന്നു. സർക്കാർ ഈ ജീവിതങ്ങളിൽ ഇടപെടേണ്ടത് ഏതു തരത്തിൽ എന്ന നിർദ്ദേശം മുന്നോട്ടു വെക്കുന്നു. സാധാരണ നിലയിലേക്ക് അല്ല നമ്മുടെ ജീവിതം എത്തിയിരിക്കുന്നതു അസാധാരണമായ സാധാരണ നിലയിലാണ് ഇന്ന് ലോകം. നിരവധി ആനുകൂല്യങ്ങളുടെ പരിലാളനയിൽ ജീവിക്കുന്നവരെ പോലെയല്ല സാധാരണയിൽ സാധാരണ ജീവിതം നയിക്കുന്ന ഈ മനുഷ്യർ. സാധാരണ മനുഷ്യരുടെ ജീവിതത്തെ ഏതൊക്കെ  തരത്തിലാണ് ഈ മഹാമാരി കശക്കി എറിഞ്ഞതെന്ന് ഞാൻ ഈ പുസ്തകത്തിൽ വരച്ചിടാൻ ഒരു ശ്രമം നടത്തിയിരിക്കുകയാണ്.  ജീവിക്കാനായി മത്സ്യ വിൽപ്പനയ്ക്ക് ഇറങ്ങിയ ദൈവത്തെയും നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാം.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മിഥുൻ വിജയ് കുമാർ

എഴുത്തുകാരൻ മിഥുൻ വിജയകുമാർ കണ്ടന്റ് മാനേജ്മെന്റ് പ്രൊഫഷണൽ ആയി ജോലി നോക്കുന്നു. കോഴിക്കോട് സ്വദേശി ആണ്. കേന്ദ്ര സർക്കാർ ജനങ്ങളുമായി സംവദിയ്ക്കാൻ തയ്യാറാക്കിയ MyGov എന്ന പോർട്ടലിന്റെ പ്രവർത്തനവുമായി സഹകരിച് സ്റ്റാർ പെർഫോമർ പദം സ്വന്തമാക്കിയിട്ടുണ്ട്. പോർട്ടൽ രൂപീകരിച്ചതിൽ വഹിച്ച നിർണ്ണായക പങ്ക് കണക്കിലെടുത്തു പ്രധാനമന്ത്രി ആദരിച്ച വ്യക്തി ആണ് മിഥുൻ വിജയകുമാർ. സാങ്കേതിക വിഷയങ്ങളിലും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ചാനൽ ചർച്ചകളിലെ സാന്നിധ്യം കൂടിയാണ് മിഥുൻ.

Read More...

Achievements