Share this book with your friends

Escaso Code / എസ്‌കാസോ കോഡ് തടി കുറയ്ക്കാൻ ഓടേണ്ട!/ Thadi Kuraykkan Odenda!

Author Name: Grinto Davy Chirakekkaren | Format: Paperback | Genre : Educational & Professional | Other Details

തടി കുറയ്ക്കാൻ ഭക്ഷണം കുറച്ച് കഴിക്കുന്നവരാണോ നിങ്ങൾ? ഇഷ്ടഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? വ്യായാമം  ചെയ്തില്ലെങ്കിൽ വണ്ണം കുറയ്ക്കാൻ സാധിക്കില്ല എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ ഭക്ഷണം കഴിച്ചു  കൊണ്ട് തന്നെ തടി കുറയ്‌ക്കാം എന്ന എസ്കാസോ®  ജി.ഡി.ഡയറ്റ്® സിദ്ധാന്തത്തിലൂടെയാണ് ഈ പുസ്തകം നിങ്ങളെ കൊണ്ട് പോവുക. ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും, നുട്രീഷനിസ്റ്റും ഹെൽത്ത് & വെൽനെസ്സ് കോച്ചുമായ ശ്രീ. ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ തന്റെ വർഷങ്ങളായുള്ള ഗവേഷണത്തിൽ നിന്ന് കണ്ടെത്തിയ അമിതവണ്ണത്തിന്റേയും അനുബന്ധ രോഗങ്ങളുടേയും മൂലകാരണം ഇതിൽ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു. അമിതവണ്ണം, ഭക്ഷണരീതികൾ, വ്യായാമങ്ങൾ എന്നിവയെകുറിച്ച്  കാലങ്ങളായി പിന്തുടരുന്ന  തെറ്റിദ്ധാരണകൾ തച്ചുടച്ച് ഓരോ വ്യക്തിയുടേയും നല്ല ആരോഗ്യത്തിലേക്കും, നല്ല ശാരീരിക മാനസിക അവസ്ഥയിലേക്കുമുള്ള ഒരു ഇറങ്ങിച്ചെല്ലൽ ആയിരിക്കും ഈ പുസ്തകം. കാരണം, നല്ല ഭക്ഷണത്തോളം സന്തോഷം മറ്റെന്തിനാണ് നൽകാൻ കഴിയുക...?

Read More...
Paperback
Paperback 899

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ

തന്റെ പ്രവർത്തനമേഖല ഫിസിയോതെറാപ്പി ആയിരിക്കെത്തന്നെ അതിനുമപ്പുറം ആരോഗ്യപൂർണ്ണമായ ജീവിതത്തിന്റെ ആവശ്യകത, അഥവാ ശരീര അസ്വാസ്ഥ്യങ്ങൾ ഇല്ലാതെയുള്ള സുഖകരമായ ജീവിതം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ആഴത്തിൽ തിരിച്ചറിഞ്ഞ വ്യക്തിയാണ് ശ്രീ ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ. തന്റെ അറിവും പ്രാവീണ്യവും കൊണ്ട് പോഷകാഹാരങ്ങളേയും ഫിസിയോതെറാപ്പിയും സംയോജിപ്പിച്ച് ജി.ഡി.ഡയറ്റ്® എന്ന മാതൃക രൂപപെടുത്തിയെടുക്കുകയും എസ്കാസോ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. 

കാലാകാലങ്ങളായി കേട്ടുപഴകിയ ശരീരഭാരം, അമിതവണ്ണം, ഭക്ഷണക്രമങ്ങൾ, വ്യായാമങ്ങൾ എന്നിവയെ കുറിച്ചുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയാണ് ശ്രീ ഗ്രിന്റോ ഡേവി പിന്നീട് ചെയ്തത്. പട്ടിണി കിടന്നും, കഠിന വ്യായാമങ്ങൾ ചെയ്തും തടി കുറയാതെ വിഷമിച്ചവരോട് ആവശ്യാനുസരണം ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ അമിതവണ്ണം ഇല്ലാതാക്കാം എന്ന് അദ്ദേഹം തിരുത്തിക്കൊടുത്തു. നല്ല ഭക്ഷണരീതികളിലൂടെ നല്ല ആരോഗ്യം, നല്ല മാനസികാവസ്ഥ, ബുദ്ധിവികാസം, മാനസികസന്തോഷം എന്നിവയെല്ലാം നേടിയെടുക്കാൻ കഴിയും എന്ന ശ്രീ ഗ്രിന്റോയുടെ രീതിയിലൂടെ ഫലം കണ്ടവർ ഒട്ടനവധിയാണ്. അതിൽ ഡോക്ടർമാർ, സിനിമാ സീരിയൽ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ മുതൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേർ ഉൾപ്പെടുന്നു. അമിതവണ്ണത്തിന് പുറമെ പ്രമേഹം, PCOD, അമിത രക്തസമ്മർദ്ദം , വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് അവരിലോരോരുത്തരും ശ്രീ ഗ്രിന്റോയിലൂടെ നേടിയത്.  

ശ്രീ ഗ്രിന്റോ ഡേവി ഒരു വലിയ ആരോഗ്യ വിപ്ലവത്തിനാണ് ആരംഭം കുറിച്ചത്. നല്ല ആരോഗ്യം എന്നത് കേട്ടുകേൾവി മാത്രമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിലും, ജീവിത സാഹചര്യത്തിലും, ശരിയായ ഭക്ഷണം തന്നെയാണ് ശരിയായ മരുന്ന് എന്ന തിരിച്ചറിവാണ് അദ്ദേഹം നൽകുന്നത്.

Read More...

Achievements

+6 more
View All