ഏതൊരു സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായ ലോജിസ്റ്റിക്സ് മേഖലയിലെ എന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട പരീക്ഷണങ്ങളുടെ സാരാംശമാണ് ഇന്ത്യൻ വാണിജ്യ ഗതാഗത ഹാൻഡ്‌ബുക്ക് എന്ന ഈ ബുക്ക്. പക്ഷെ, ഏതൊരു സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായ ഈ മേഖല നിർഭാഗ്യവശാൽ, ഏറ്റവും അസംഘടിതവും അവഗണിക്കപ്പെട്ടതുമാണ്. മിക്ക കച്ചവടക്കാരും കച്ചവടത്തെ നിയന്ത്രിക്കുന്ന വിവിധ നിയമങ്ങളെക്കുറിച്ച് തീർത്തും അജ്ഞരാണ്. അതുകൊണ്ടുതന്നെ ഇത് അവരെ ചൂഷണത്തിന് എളുപ്പം വിധേയരാക്കുന്നു.