Share this book with your friends

ITALY TRAVELOGUE BY KAROOR SOMAN / കാഴ്ചകൾക്കപ്പുറം (ഇറ്റലി)

Author Name: Karoor Soman | Format: Paperback | Genre : Others | Other Details

യാത്രകളെന്നും  അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാൽ അറിവുണ്ടാകുന്നത് അനുഭവത്തിലൂടെയാണ്. അത് അഴകുവിരിയിച്ചു നിൽക്കുന്ന പൂക്കൾക്ക് തുല്യ0. ഹ്ര്യദയ സ്പർശിയായ യാത്രകൾ വായിച്ചാൽ മനസ്സ് പൂത്തുലയും. സാഹിത്യത്തിന്റ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയിട്ടുള്ള കാരൂർ സോമൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരംപോലെ റോമൻ സാമ്പ്രാജ്യത്തിന്റ വേരുകൾ തേടിയുള്ള  യാത്രയാണ് 'കാഴ്ചകൾക്കപ്പുറം' എന്ന ഇറ്റലി യാത്രാവിവരണത്തിലൂടെ അദ്ദേഹം അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നത്.   ഇതിലെ ഓരോ അദ്ധ്യായങ്ങളും അപൂർവ്വമായ ഒരനുഭവമാണ് പ്രധാനം ചെയ്യുന്നത്. ചരിത്ര വിദ്യാർത്ഥികൾ ശ്രദ്ധപൂർവ്വം വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.

'കാഴ്ചകൾക്കപ്പുറം' ലോക മലയാളി വായനക്കാർക്കായി സ്നേഹപുർവ്വം സമർപ്പിക്കുന്നു.

Read More...
Paperback
Paperback 405

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

ജനനം മാവേലിക്കര താലൂക്കിൽ താമരക്കുളം ചാരുംമൂട്. അച്ഛൻ കാരൂർ സാമൂവേൽ, അമ്മ റയിച്ചൽ സാമുവേൽ. പഠനം കേരളം, ന്യൂ ഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ. മലയാള മനോരമയുടെ ''ബാലരമ'' യിൽ കവിതകൾ എഴുതി, പഠിക്കുന്ന കാലത്ത് മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം, ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്തു. വിദ്യാർത്ഥിയായിരിക്കെ പോലീസിനെ വിമർശിച്ച് ''ഇരുളടഞ്ഞ താഴ്വര'' എന്ന നാടകം പഠിച്ചിരുന്ന വി.വി.എച്ച്. താമരക്കുളം സ്കൂളിൽ വാർഷികത്തിന് അവതരിപ്പിച്ച് ''ബെസ്റ്റ് ആക്ടർ'' സമ്മാനം നേടി. ആ നാടകം പോലീസുകാരെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു കേസെടുത്ത് മാവേലിക്കര പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി  മർദ്ദിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായിരിക്കെ ഒളിച്ചോടി ബീഹാറിലെ റാഞ്ചിയിൽ ജേഷ്ഠന്റെയടുക്കലെത്തി. റാഞ്ചിയിൽ എയ്ഞ്ചൽ തീയറ്ററിനു വേണ്ടി നാടകങ്ങളും ഗാനങ്ങളും എഴുതി. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ്സ് ദിനപത്രത്തിൽ. 

Read More...

Achievements

+3 more
View All