Share this book with your friends

Karoor Soman International: Sardar Patel Biography in Malayalam / കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം)

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

പ്രസാധകക്കുറിപ്പ്

               ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്‌റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള 'സര്ദാർ' എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്. 

               ഗാന്ധിജി, പട്ടേൽ തുടങ്ങിയ ഇന്ത്യൻ  സ്വാതന്ത്യ സമര പോരാളികളുടെ ജീവചരിത്രം നമ്മെ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാൾ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പട്ടേലിൻറ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിൻറ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം മരണാനനന്തര ബഹുമതിയായി ഭാരതരത്‌ന സമർപ്പിച്ചു. അദ്ദേഹത്തിൻറ ജീവിതത്തിൻറ ചില ഏടുകൾ ഭാവി തലമുറക്കായി സവിനയം സമർപ്പിക്കുന്നു. 

           ഓമന തീയാട്ടുകുന്നേൽ,              

               എഡിറ്റർ

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

കാരൂര്‍ സോമന്‍
ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ചന്‍ കാരൂര്‍ സാമുവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’ യില്‍ കവിതകള്‍ എഴുതി, ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ നാടകങ്ങള്‍ പ്രേക്ഷേപണം ചെയ്തു. മലയാള മനോരമയുടെ കേരള യുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി.വി.എച്ചു് സ്കൂളില്‍ പോലീസിനെ വിമര്‍ശിച്ചു് ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിച്ചു് ‘ബെസ്റ്റ് ആക്ടര്‍’ സമ്മാനം നേടി. സര്‍ട്ടിഫിക്കറ്റ് ഇന്നും സൂക്ഷിക്കുന്നു. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവര്‍ നക്സല്‍ ബന്ധം ആരോപിച്ചു കേസെടുത്ത് അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു. പണ്ഡിത കവി കെ.കെ.പണിക്കര്‍ ഇടപെട്ട് പോലീസില്‍ നിന്ന് മോചിപ്പിച്ചു. പോലീസിന്‍റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയില്‍ സഹോദരന്‍റയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചല്‍ തീയേറ്ററിന് വേണ്ടി നാടകകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. ആദ്യ ജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തില്‍.
നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര

Read More...

Achievements

+3 more
View All