Share this book with your friends

Kashiyile Theertha Pathangal / കാശിയിലെ തീർത്ഥ പഥങ്ങൾ

Author Name: Perinad Sadanandan Pillai & Jagadeesh Pillai | Format: Paperback | Genre : Educational & Professional | Other Details

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കാശി. ലോകം മുഴുവനുമുള്ള ഹൈന്ദവരുടെ മനസ്സിൽ നിത്യ സാന്തനമായി പ്രശോഭിക്കുന്ന മോക്ഷ നഗരിയാണിത്. വേദങ്ങളിലും, പുരാണങ്ങളിലും പ്രകീർത്തിക്കപ്പെടുന്ന ഈ പുണ്യ നഗരം ഉത്തർ പ്രദേശ് സംസ്ഥാനത്തെ വാരാണസി (ബനാറസ്) ജില്ലയിലാണ്. വരുണ, അസി എന്നീ നദികളുടെ മദ്ധ്യത്തിലുള്ള നഗരമായതിനാൽ വാരാണസി എന്ന് പേരുണ്ടായി. പ്രകാശിക്കുന്ന നഗരമെന്നും കാശി അറിയപ്പെടുന്നു. അവിമുക്‌തം, രുദ്രവാസം, ആനന്ദ കാനനം, മുക്‌തക്ഷേത്രം, മഹാശ്‌മശാനം, മാധവപുരി തുടങ്ങി പല പേരുകളിലും കാശി അറിയപ്പെടുന്നു. പുണ്യ ഗംഗയും, മഹാ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഈ വിശുദ്ധ നഗരിയെ നിത്യ ഹരിത തീർത്ഥ സ്ഥാനമാക്കുന്നു.      

Read More...
Paperback
Paperback 251

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പെരിനാട് സദാനന്ദൻ പിള്ള - ഡോ. ജഗദീഷ് പിള്ള

പെരിനാട് സദാനന്ദൻ പിള്ള -  പകൽകുറി എം. കെ. കെ. നായർ സ്മാരക കേന്ദ്രം ചെയർമാൻ, പുന്നവിള നവോദയ ഗ്രന്ഥശാല പ്രസിഡണ്ട്, നാവായിക്കുളം മലയാള വേദി രക്ഷാധികാരി എന്നീ നിലകളിൽ കർമ്മ നിരതനായ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ. 1945 മെയ് 2 ന് കൊല്ലം ജില്ലയിൽ പെരിനാട് ഗ്രാമത്തിൽ കെ. ഗോപാല പിള്ളയുടേയും, കെ. പങ്കജാക്ഷി അമ്മയുടേയും മകനായി ജനനം. നാട്ടിലെ വിദ്യാലയങ്ങളിലും, ശ്രീനാരായണ കോളേജിലുമായി വിദ്യാഭ്യാസം. വെണ്ണായൂർ യൂ. പീ. ബീ സ്കൂളിൽ അദ്ധ്യാപകനായി. മാമ്പുഴ എൽ. പീ. സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി വിരമിച്ചു.

ഡോ. ജഗദീഷ് പിള്ള 

കാശിയിൽ ജനനവും, പക്ഷേ സ്വദേശമായ കേരളത്തിലെ വർക്കലയിലും പിന്നെ കാശിയിലുമായി പഠനം പൂർത്തിയാക്കിയ ശേഷം വിവിധ മേഖലകളിൽ അദ്ഭുതകരമായ നേട്ടം കൈവരിക്കുകയും ചെയ്ത ഡോ. ജഗദീഷ് പിള്ള നാല് ഗിന്നസ് റിക്കോർഡോടെ കേരളത്തിലെ ഏറ്റവും കൂടുതൽ ഗിന്നസ് റിക്കോർഡ് നേടിയ മലയാളിയാണ്. കൂടാതെ അദ്ദേഹം മഹാത്മാഗാന്ധി വിശ്വ ശാന്തി പുരസ്‌കാര ജേതാവ് കൂടിയാണ്.  

Read More...

Achievements

+14 more
View All