Share this book with your friends

Kilikoodu (Malayalam Edition) / കിളിക്കൂട് (ബാലകഥകൾ) മിനി സുരേഷ്

Author Name: Mini Suresh | Format: Paperback | Genre : Literature & Fiction | Other Details

'കിളിക്കൂട് കുട്ടികളുടെ കൂടെപ്പിറപ്പ് ' (അവതാരിക).  കാരൂർ സോമൻ, ലണ്ടൻ. 

കിളിക്കൂട്ടിലെ ഓരോ കഥകളും ഇതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്നതാണ്. സ്ത്രീപക്ഷ എഴുത്തുകാരെയെടുക്കുമ്പോൾ ഒരേ താളത്തിൽ ലയത്തിൽ പാട്ടുപാടുന്നതുപോലെ കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിൽ ഈ കഥാകാരി കൊണ്ടെത്തിക്കുന്നു.  കഥകളിലെ പദവാക്യക്രമങ്ങൾ പരിശോധിക്കുമ്പോൾ കുട്ടികളുടെ ഭാഷ കേവലഭാഷയായി അടയാളപ്പെടുത്തരുത്.    സാഹിത്യത്തിന്റ അനന്തമായ വഴിത്താരയിൽ മിനി സുരേഷ് വ്യക്തമായ പാദമുദ്രകൾ ഈ കഥകളിലൂടെ നടത്തിയിരിക്കുന്നു. ഇത്തരത്തിൽ മാനുഷിക മൂല്യങ്ങൾ വാരിവിതറുന്ന സൃഷ്ടികൾ പ്രതിക്ഷിക്കുന്നു.

സ്നേഹപുരസ്സരം, 

കാരൂർ സോമൻ, ലണ്ടൻ

www.karoorsoman.net

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മിനി സുരേഷ്

മിനി സുരേഷ്

കോട്ടയം സ്വദേശി, മാതാ പിതാക്കൾ.പരേതരായ ശ്രീധരൻ നായർ , സരസ്വതി അമ്മ.

ആനുകാലികങ്ങളിലും , ഓൺലൈനുകളിലും കഥ , കവിത ,നോവലെറ്റ് , ലേഖനങ്ങൾ എഴുതുന്നു.

ലോക പ്രശസ്ത ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ അംഗവും ,എഴുത്തുകാരുടെ സംഘടനയായ എഴുത്തുകൂട്ടം കോട്ടയം  പ്രസിഡൻറ് , സാമൂഹിക പ്രവർത്തകയുമാണ്.

ശ്രീ. വൈക്കം  മുഹമ്മദ് ബഷീറിൻറെ

അദ്ധ്യാപകൻ പുതുശ്ശേരി നാരായണ പിള്ളയുടെ പൗത്രിയാണ്.

മുന്ന് കവിതാ സമാഹാരങ്ങളും , രണ്ട് 

കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.രണ്ട് പുസ്തകങ്ങൾ

ആമസോണിലൂടെ പ്രസിദ്ധീകരിക്കുന്നു. മൂന്ന് അവാർഡുകൾ ലഭിച്ചു.

ഭർത്താവ് സുരേഷ് കുമാർ ജലസേചന വകുപ്പിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.

മകൻ  അരവിന്ദ് , മരുമകൾ  പല്ലവി ,കൊച്ചുമകൻ  ആരവ്.

mail id: suresmini@gmail.com

Read More...

Achievements

+3 more
View All