Share this book with your friends

Malayalam Cappuccino / കാപ്പച്ചിനോ (കഥകൾ) പൂന്തോട്ടത്ത് വിനയകുമാർ

Author Name: Poothottathu Vinayakumar | Format: Paperback | Genre : Literature & Fiction | Other Details

                കാപ്പച്ചിനോ കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്.  ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെ പൂന്തോട്ടത്തു  വിനയകുമാർ  ഗൾഫിലെ കൊടുംചൂടിലെ  ജോലിത്തിരക്കിനിടയിൽ കാറ്റിലണയാത്ത തിരിപോലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  ഒരു കഥാകാരൻ    ആർജ്ജിച്ചെടുക്കുന്ന അറിവ്, അനുഭവങ്ങൾ, പ്രപഞ്ചബോധമാണ്  കഥകളെ രൂപാന്തരപ്പെടുത്തുന്നത്. കഥകളെ  കൂടുതൽ വികാരഭാവത്തോടെ, ശില്പഭദ്രതയോടെ,പുതുമ നിറഞ്ഞ പ്രമേയത്തിലൂടെ, കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിലെത്തിച്ചാൽ  കഥാകാരൻ വിജയിച്ചു എന്നർത്ഥം. ഇങ്ങനെ സംഭവങ്ങളെ അതി സൂഷ്മതയോടെ ഹൃദിസ്ഥമാക്കി കഥയെഴുതുന്നവർ  ചുരുക്കമാണ്.  മനുഷ്യമനസ്സുകളെ പിടിച്ചുണർത്തുന്ന കഥകളാണ് സഞ്ചാരി, രാമക്കൽമേട്ടിലെ കടൽക്കാറ്റ്, നിഴൽ ചിത്രങ്ങൾ തുടങ്ങിയ  പല കഥകളിലുമുള്ളത്......                 - കാരൂർ സോമൻ (അവതാരികയിൽ നിന്ന്)

Read More...
Paperback
Paperback 185

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പൂന്തോട്ടത്ത് വിനയകുമാർ

ഇടുക്കി ജില്ലയിലെ കോമ്പയാറിൽ ജനനം.

കൊമേഴ്‌സിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.തുടർവിദ്യാഭ്യാസപ്രവർത്തകനും,സാമൂഹിക-സേവന പ്രവർത്തകനുമായിരുന്നു.

2004-ൽ മികച്ച തുടർവിദ്യാഭ്യാസ പ്രവർത്തകനുള്ള ദേശീയ പുരസ്‌ക്കാരം ഇന്ത്യൻ പ്രസിഡന്റ് Dr.എ.പി.ജെ.അബ്ദുൽ കലാമിൽ നിന്നും സ്വീകരിച്ചു.മികച്ച സാമൂഹിക പ്രവത്തകനുള്ള സംസ്ഥാന ഗവൺമെന്റ്-യുവജനക്ഷേമബോർഡിൻറെ യൂത്ത്അവാർഡ്,കേന്ദ്രഗവൺമെന്റ്-നെഹ്‌റുയുവകേന്ദ്ര ജില്ലായൂത്ത്അവാർഡ്,എം ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് ഇടുക്കി റീജിയൻ ഔട്ട്സ്റ്റാന്റിംഗ് യങ്‌പേഴ്‌സൺ അവാർഡ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്.

മോട്ടിവേഷണൽ ട്രെയിനർ ആണ്. ആനുകാലികങ്ങളിലും ആകാശവാണിയിലുമായി നൂറിലധികം  കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദേശത്തു ജോലി ചെയ്യുന്നു. ആദ്യ കഥാ സമാഹാരം -ഒറ്റവഴിയിലെ വീട്.

ഭാര്യ : പ്രതിഭ

മക്കൾ : വിശാൽ വി കൃഷ്ണ, വിസ്മയ വി കൃഷ്ണ

Read More...

Achievements

+4 more
View All