You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകോവിഡു കാലത്ത് വീടിനുള്ളിൽ അടഞ്ഞിരുന്ന് മുരടിച്ചു പോയ മനസ്സിൽ ഉരുത്തിരിഞ്ഞ രചനകളിൽ ചെറുതും വലുതുമായ മുപ്പതു കഥകളുടെ ഒരു സമാഹാരം. പേരു തന്നെ അങ്ങനെയൊരു മനസ്സിന്റെ വിങ്ങലുകൾ പുറം ലോകത്തെ മനസ്സിലാക്കുന്നു. 'മനസ്സു പാഞ്ഞ വഴിയിലൂടെ' ഒരു എഴുത്തുകാരന്റെ മനസ്സു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആണ്. എങ്ങോട്ടു വേണമെങ്കിലും പായും, ചുറ്റിത്തിരിയും. ചിലപ്പോൾ ഒരു കഥാതന്തു ഉൾക്കൊണ്ടാകും തുടക്കം. തൂലിക ചലിച്ചു തുടങ്ങുമ്പോൾ അതു ചിലയിടങ്ങളിൽ കഥാബീജത്തിൽ നിന്നു വ്യതിചലിച്ച് മറ്റൊരു കഥക്കു രൂപം കൊടുക്കും. അങ്ങനെ ഒന്നിൽ നിന്ന് പല കൃതികളും രൂപം കൊള്ളും. അർത്ഥവത്തായ കഥകളായൊ കവിതകളായൊ നോവലായൊ മാറി, ലോകത്തിനു സംഭാവനകളായി തീരുകയും ചെയ്യും. പല സാഹിത്യ സൃഷ്ടികളും ഉടലെടുക്കുന്നത് ഈ വിധത്തിലാണ്. ഈ കഥാകൃത്തിന്റെ ഒന്നു മുതൽ മുപ്പതു വരെയുള്ള കഥകളെക്കുറിച്ച് ഒറ്റ നോട്ടത്തിൽ അറിയുവാൻ ഈ പുസ്തകത്തിന്റ അവതാരിക വായിച്ചാൽ മതി. അത് എഴുതിയ ആളെക്കുറിച്ച് പറഞ്ഞാൽ വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഒന്നിനു പുറകെ ഒന്നായി ഡിഗ്രികളും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ഏറ്റുവാങ്ങി ഇപ്പോൾ എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മണീട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാഫിക്ക് ഡിസൈൻ അദ്ധ്യാപകനെന്ന നിലയിൽ ശോഭിക്കുന്ന ഡോക്ടർ മുഹമ്മദ് സുധീർ , മണീട് ആണ്. ഈ പുസ്തകം വിവിധ രാജ്യങ്ങളിലെ ലൈബ്രറിയിലൂടെ വായനക്കാർക്കു മുന്നിലെത്തിക്കുവാൻ Lima World Library Group/K P Publishers/Amazone ആയ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. ഏവരും സ്വീകരിച്ചാലും.കാരൂർ സോമൻ, ലണ്ടൻ (യു. ആർ. എഫ്. ലോക റിക്കോർഡ് ജേതാവ്)
മേരി അലക്സ് (മണിയ)
ജനനം. 1946 ഡിസ 4 .
മാതാപിതാക്കള്‍: കോട്ടയം പാമ്പാടി ഇലഞ്ഞിത്തറ ശ്രീ ഇ.റ്റി. കുര്യന്‍,ശ്രീമതി അക്കമ്മ കുര്യന്‍
സഹോദരങ്ങള്‍ : രണ്ടു സഹോദരന്മാരില്‍ മുതിര്‍ന്നയാള്‍ നിര്യാതനായി.
അഞ്ചു സഹോദരിമാര്‍.
വിദ്യാഭ്യാസം: പാമ്പാടി എം ജി എം ഹൈസ്കൂള്‍, കോട്ടയം ബി സി എം കോളേജ്.
ഔദ്യോഗിക മേഖല: 1966 ല്‍ ഡിഗ്രി സമ്പാദനത്തിനു ശേഷം വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്‍റെ എന്‍ററോ വൈറസ് റിസേര്‍ച്ച് ഡിപ്പാര്‍ട്ട് മെന്‍റില്‍ റിസേര്‍ച്ച് അസിസ്റ്റന്‍റ്.
1968 ല്‍ കേരളാ ഗവണ്മെന്‍റിന്‍റെ എന്‍ സി സി ഡിപ്പാര്‍ട്ട്മെന്‍റില്‍ പി എസ് സി നിയമനം വഴി എല്‍ ഡി സി ആയിക്കയറി 2001
ഡിസംബറില്‍ മാനേജര്‍ തസ്തികയില്‍ വിരമിച്ചു.
കുടുംബം:
ഭര്‍ത്താവ്: കോട്ടയം തിരുവഞ്ചൂര്‍ പുളിക്കപ്പറമ്പില്‍ ശ്രീ പി കെ അലക്സാണ്ടര്‍,തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോം സൂപ്രണ്ട്.റിട്ടയര്‍ഡ്.
മക്കള്‍: രണ്ടാണും ഒരു പെണ്ണും മൂവരും വിവാഹിതരായി കുടുംബസമേതം യു എസ് എ, യു കെ, ന്യൂസിലാന്‍റ എന്നി വിടങ്ങളില്‍
The items in your Cart will be deleted, click ok to proceed.