Share this book with your friends

Shavaparambaya Veluthulli Thottam alla Karanam! / ശവപ്പറമ്പായ വെളുത്തുള്ളി തോട്ടം അല്ല കാരണം!

Author Name: Abhinand.T | Format: Hardcover | Genre : Young Adult Fiction | Other Details

ഉയർന്ന പദവിയിൽ ജോലി ചെയ്യ്തിരുന്ന ഗബ്രിയേലിൻ്റെ സമാധാനം, ഒരു ഇരുണ്ട രാക്ഷസ രൂപം കൈക്കലാക്കുന്നു. കുടുംബത്തിന് മുഴുവൻ നാശം വിതച്ച ആ രൂപം ഗബ്രിയേലിൻ്റെ, വിദേശത്ത് ജോലി ചെയ്യ്തിരുന്ന; തിരിച്ച് നാട്ടിൽ എത്തിയ അന്ധവിശ്വാസി മകൻ ഡാനിയേയും അതിൻ്റെ ഭയ വലയത്തിൽ കുടുക്കുന്നു.

പ്രേതകഥകൾ, ഐതീഹ്യങ്ങൾ, ഇതിഹാസ കഥകൾ, കടബാധ്യതകൾ, ഭീഷണികൾ, പരിഹാസങ്ങൾ, ആരോപണങ്ങൾ, ജോലി സമ്മർദ്ദം, ചൂഷണം, ചതി തുടങ്ങിയവ കൊണ്ട് നിർമ്മിച്ച അസഹനീയ വലയത്തിൽ പെടുന്ന ഡാനി; ഇരുണ്ട രാക്ഷസ രൂപത്തിൻ്റെ അവതാര രഹസ്യം കണ്ടെത്തുവാനായി നിരവധി അസാധാരണ മാർഗ്ഗങ്ങൾ പിന്തുടർന്ന്, അപകട കപ്പൽയാത്രകൾ ചെയ്യ്തും ഒടുവിൽ, ഈ പുസ്തകത്തിൻ്റെ മുഴുവൻ കഥാപശ്ചാത്തലത്തിനും ഭീഷണിയാകുന്ന, വിചിത്രമായ കണ്ടെത്തലുകളിൽ എത്തി ചേരുന്നു... ആ കണ്ടെത്തലുകൾ പ്രിയപ്പെട്ട എൻ്റെ വായനക്കാർ വായിച്ച് അറിയുക. 

Read More...
Hardcover
Hardcover 340

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അഭിനന്ദ് റ്റി

അഭിനന്ദ്. റ്റി (ജനനം: നവംബർ 7, 1999. കേരളം, ഇന്ത്യ) പുതുതായി ഉതിച്ച് ഉയർന്ന ഒരു ഇന്ത്യൻ നോവലിസ്റ്റ് ആണ്. 2024-ൽ പുറത്തിറങ്ങിയ “പിൽസ്കേപ്പ് ട്രിലൊജി” എന്ന ഇംഗ്ളീഷ് നോവൽ പരമ്പര ശ്രദ്ധേയമായി മാറി. ഈ നോവൽ പരമ്പരയിൽ “ദി ആക്സിഡെൻ്റൽ വെഞ്ചേർസ് ഓഫ് കിരൺ” “ദി ഡാമേജ്ഡ് പിക്കപ്പ് ട്രക്കറാർ” “ദി ഫ്ലാമ്പോപ്പീയൻ എസ്കപാടെ” എന്നീ മൂന്ന് നോവലുകൾ ഉൾപ്പെടുന്നു. കൂടാതെ 2025-ൽ, ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയ “മറന്നുപോയ പരിശുദ്ധ സത്ത: മനുഷ്യ കുലത്തിനൊരു സമർപ്പണം” എന്ന മാനുഷീക മൂല്ല്യങ്ങളെ പറ്റി ചർച്ച ചെയ്യുന്ന ഫിലോസഫി പുസ്തകവും, “ശവപ്പറമ്പായ വെളുത്തുള്ളി തോട്ടം അല്ല കാരണം!” എന്ന തിരക്കഥാ പുസ്തകവും പ്രകാശനം ചെയ്തു. 

തുളസി. സി, സുധ. പി എന്നിവരുടെ രണ്ടാം പുത്രൻ, ജേഷ്ഠൻ അരവിന്ദ് റ്റി. മലയാള സാഹിത്യത്തിൽ ബിരുദം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, അസിസ്റ്റൻ്റ പ്രൊഫസർ യോഗ്യതാ പരീക്ഷയായ യൂ.ജീ.സി നെറ്റിൽ വിജയം എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നേടി. 

സാഹിത്യത്തിനോടും സർഗ്ഗാത്മകയോടും ഉള്ള താത്പര്യം അദ്ദേഹത്തെ ഒരു എഴുത്തുകാരൻ ആക്കുവാൻ പ്രേരിപ്പിച്ചു. ആധുനിക ലോകത്ത് പടർന്നു പന്തലിച്ചു കിടക്കുന്ന സ്വാർത്ഥത, ഒറ്റപ്പെടൽ, അക്രമങ്ങൾ തുടങ്ങിയവെ തീർത്തും എതിർക്കുന്ന നിലപാടുകൾ അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ ശ്രദ്ധേയ ഘടകമാണ്.

Read More...

Achievements

+4 more
View All