Share this book with your friends

Snake stories of Pampumekkattu / പാമ്പുമേക്കാട്ടെ സര്‍പ്പക്കഥകള്‍ Malayalam stories

Author Name: Vinod Narayanan | Format: Paperback | Genre : Literature & Fiction | Other Details

കേരളത്തിന്‍റെ സവിശേഷമായ പാരമ്പര്യമാണ് സര്‍പ്പാരാധന. മാണിക്യം വഹിക്കുന്ന അഞ്ചുതലയുള്ള സ്വര്‍ണനാഗത്തിന്‍റെ അത്ഭുത കഥകള്‍ പണ്ടുമുതലേ പ്രശസ്തമാണ്. കേരളത്തിലെ മിക്കവാറും എല്ലാ ഹൈന്ദവ തറവാട്ടുഭവനങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. കാവുകള്‍ ഭൂമിയുടെ ശ്വാസകോശങ്ങളാണ് എന്നതുകൊണ്ട് കാവുകളെ നിലനിര്‍ത്താന്‍ മിക്കവരും ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്‍റെ തനതായ കാലാവസ്ഥ നിലനിര്‍ത്താന്‍ കാവുകള്‍ക്ക് കഴിഞ്ഞു. അത്ഭുത സര്‍പ്പങ്ങളുടെ രസകരമായ കഥകള്‍ പുതിയ തലമുറ കേട്ടിട്ടുണ്ടാകില്ല. കേരളത്തിലെ  പ്രശസ്തമായ സര്‍പ്പാരാധന കേന്ദ്രമാണ് പമ്പു മേക്കാട്ടുമന. ആ മനയുടെ കിഴക്കിനിയില്‍ വാസുകിയേയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാമ്പുമേക്കാട്ടു മനയെയും അതിലെ നാഗദൈവങ്ങളെയും അവിടത്തെ നമ്പൂരിമാരെയും ചുറ്റിപ്പറ്റി നിരവധി രസകരമായ കഥകളുണ്ട്. അവയിൽ ചില കഥകൾ ഈ പുസ്തകത്തില്‍ വായിക്കാം.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

വിനോദ് നാരായണന്‍

മലയാള സാഹിത്യരംഗത്ത് ഇതിനോടകം തന്‍റേതായ ഇടം കണ്ടെത്തിയ സാഹിത്യകാരനാണ് വിനോദ് നാരായണന്‍. നൂറിലധികം ബാലസാഹിത്യകൃതികളും നാല്‍പതോളം ക്രൈംത്രില്ലര്‍ നോവലുകളും  മറ്റ് ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുമായി ഇദ്ദേഹം സജീവമാണ്. ആദ്യത്തെ നോവല്‍ 'മായക്കൊട്ടാരം' 1999ല്‍ മനോരാജ്യം വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. വിവിധ പ്രസാധകരിലൂടെയും ഇബുക്ക്, ഓഡിയോബുക്സ് തുടങ്ങിയ നവസങ്കേതങ്ങളിലൂടെയും 170ല്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖരായ അന്താരാഷ്ട്ര പ്രസാധകരിലൂടെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാര്‍ട്ടൂണിസ്റ്റും ആര്‍ട്ടിസ്റ്റുമായ അനില്‍നാരായണന്‍ സഹോദരനാണ്. യക്ഷിക്കഥകള്‍, തെനാലിരാമന്‍കഥകള്‍, ജാതകകഥകള്‍, ഇന്ത്യന്‍ നാടോടിക്കഥകള്‍, മഹാഭാഗവതം ചിത്രകഥകള്‍, എന്നിവ ശ്രദ്ധേയമായി. 1975 മാര്‍ച്ചുമാസത്തില്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. വളര്‍ന്നത് ചോറ്റാനിക്കര എന്ന ഗ്രാമത്തില്‍. അച്ഛന്‍ ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണന്‍കുട്ടി. അമ്മ തൃപ്പൂണിത്തുറ എരൂര്‍ വാണിയത്ത് വീട്ടില്‍ ഓമന. സ്കൂള്‍വിദ്യാഭ്യാസം ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്കൂളില്‍. കോളജ്വിദ്യാഭ്യാസം തൃപ്പൂണിത്തുറ ഗവ. കോളജില്‍. പഠനശേഷം പത്രപ്രവര്‍ത്തകനായി. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിന്ന് പുരസ്കാരം നേടി. 

Read More...

Achievements

+6 more
View All