You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palകേരളത്തിൽ നിലവിൽ ഉള്ളതും ഇനിയും സാധ്യമാകുന്നതുമായ സ്‌പോർട്‌സ് ടൂറിസം അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ ഗ്രസ്ഥം. പരീക്ഷിക്കാവുന്ന വിനോദങ്ങളും വിശദീകരിച്ചിട്ടുണ്ട്. അനുബന്ധമായി ഇന്ത്യയിലും വിദേശത്തും ഉള്ള സ്‌പോർട്‌സ് ടൂറിസം മേഖലകളെയും ഇന്ത്യയിലെ പരിശീലനകേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്നു. സ്‌പോർട്‌സ് ടൂറിസം വിജയിപ്പിച്ച, കേരളത്തിലെ ഏതെങ്കിലും കേന്ദ്രം വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മനപ്പൂർവമല്ല. കൂടുതൽ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,
സനിൽ പി. തോമസ്
സനിൽ പി.തോമസ്
സനിൽ പി.തോമസ്
പതിനേഴാം വയസ്സിൽ, 1976 ൽ മലയാള മനോരമയിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിത്തുടങ്ങി.ബാങ്ക് ജോലി ഉപേക്ഷിച്ച് പത്രപ്രവർത്തകനായി.1987 മുതൽ 2017 വരെ മനോരമ പത്രാധിപ സമിതി അംഗം .അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു. ഇപ്പോൾ ഫ്രീലാൻസ് സ്പോർട്സ് ലേഖകൻ. 1991 ൽ ഹൈദരാബാദിൽ നടന്ന പ്രീ ഒളിംപിക് ഫുട്ബോൾ, ന്യൂഡൽഹി പെർമിറ്റ് മീറ്റുകൾ, ഏഷ്യൻ ജൂനിയർ അത് ലറ്റിക്സ്, 1994 ൽ ഹിരോഷിമയിലും 1998 ൽ ബാങ്കോക്കിലും 2018ൽ ജക്കാർത്തയിലും നടന്ന ഏഷ്യൻ ഗെയിംസ്, 1996 ൽ അറ്റ്ലാൻ്റയിൽ നടന്ന ഒളിംപിക്സ്, 2010 ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ്, 2013 ൽ പുനെയിലും 2017ൽ ഭുവനേശ്വരിലും 2019 ൽ ദോഹയിലും നടന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ് തുടങ്ങി ഒട്ടേറെ രാജ്യാന്തര കായിക മേളകൾ റിപ്പോർട്ട് ചെയ്തു.2021 ലെ ടോക്കിയോ ഒളിംപിക്സിനും മീഡിയ അക്രഡിറ്റേഷൻ ലഭിച്ചുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ തടസമായി.
കായിക കേരള ചരിത്രം ഉൾപ്പെടെ നാല്പതിലേറെ സ്പോർട്സ് ഗ്രന്ഥങ്ങൾ എഴുതി.കെ. കരുണാകരൻ, സോണിയ ഗാന്ധി, വൈക്കം വിശ്വൻ എന്നിവരുടെ ജീവചരിത്രവും ഓഷോ രജനീഷിൻ്റെ ജീവിതകഥയും ആണ് മറ്റു പ്രധാന കൃതികൾ.
സംസ്ഥാനത്തെ മികച്ച സ്പോർട്സ് ലേഖകനുള്ള കേരളാ സ്പോർട്സ് കൗൺസിൽ അവാർഡ് 1991, 93, 96 വർഷങ്ങളിൽ നേടി. സ്പോർട്സ് ജേണലിസത്തിലെ മികവിനുള്ള മുഷ്താഖ് അവാർഡും 1996 ൽ ലഭിച്ചു.2006 ൽ കോൺഫെഡറേഷൻ ഓഫ് നാഷനൽ ആൻഡ് ഇൻറർനാഷനൽ സ്പോർ ട്സ്മെൻ (സിൻസ) മികച്ച സ്പോർട്സ് ലേഖകനായി തിരഞ്ഞെടുത്തു.
ഗ്രന്ഥകാരനെന്ന നിലയിൽ, 2011 ൽ കായിക കേരള ചരിത്രത്തിന് കേരളാ ഒളിംപിക് അസോസിയേഷൻ അവാർഡും 2013ൽ അണയാത്ത ദീപശിഖയ്ക്ക് കേരളാ സ്പോർട്സ് കൗൺസിൽ അവാർഡും 2016ൽ നിങ്ങൾക്കുമാകാം സ്പോർട്സ് താരത്തിന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡും ലഭിച്ചു.
ഭാര്യ: സുജ.
മക്കൾ: നീത്, നിർമൽ.
The items in your Cart will be deleted, click ok to proceed.