Share this book with your friends

Thrikonam / ത്രികോണം

Author Name: Mini Suresh | Format: Paperback | Genre : Poetry | Other Details

ഗദ്യവും, പദ്യവും ചേരുന്നതാണ് സാഹിത്യം. മനസ്സിനെ വൈകാരിക തലങ്ങളിലൂടെ പിടിച്ചുലച്ചിട്ടുള്ള ഒരു പിടി അനുഭവങ്ങളുമായാണ് എഴുതിത്തുടങ്ങിയത്. കാഴ്ചകളും, സ്വപ്നങ്ങളും, വിങ്ങലുകളും,തലോടലുകളും എല്ലാം പള്ളിപ്പുറത്തമ്മയുടെ അനുഗ്രഹത്താൽ അക്ഷരങ്ങളിലൂടെ പകർത്തുവാൻ കഴിഞ്ഞത് ഭാഗ്യമായെന്ന് വിശ്വസിക്കുന്നു.

ത്രികോണം എന്റെ പതിനൊന്നാമത്തെ പുസ്തകമാണ്. കവിത, ചെറുകഥ, നോവലെറ്റ് എന്നീ സാഹിത്യത്തിന്റെ മൂന്ന് വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ജീവിത വീഥിയിൽ വെളിച്ചം പകർന്ന മാതാപിതാക്കൾ.ആത്മവിശ്വാസം  പകരുന്ന പ്രിയ
മകൻ, അക്ഷരങ്ങളുടെ അക്ഷയഖനി പകർന്ന്
എഴുതാൻ പ്രാപ്തരാക്കിയ ഗുരുശ്രേഷ്ഠർ. എഴുത്തു
വഴികളിലെ ഗുരുസ്ഥാനീയർ. ഏവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും, സ്നേഹാദരങ്ങളും അർപ്പിച്ചു കൊണ്ട് 'ത്രികോണം' സഹൃദയസമക്ഷം സവിനയം സമർപ്പിക്കുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മിനി സുരേഷ്

കോട്ടയം സ്വദേശി ആനുകാലികങ്ങളിലും, ഓൺലൈനുകളിലും കഥ, കവിത, ഗാനങ്ങൾ, നോവലെറ്റ്, ലേഖനങ്ങൾ, ബാലസാഹിത്യം എന്നിവ എഴുതാറുണ്ട്. എഴുത്തുകാരുടെ സംഘടനയായ എഴുത്തുകൂട്ടത്തിന്റെ കേന്ദ്ര സമിതി അംഗവും, ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ അംഗവും, സാമൂഹിക
പ്രവർത്തകയുമാണ് .ശ്രീ.വൈക്കം മുഹമ്മദ്
ബഷീറിന്റെ അദ്ധ്യാപകൻ പുതുശ്ശേരി നാരായണപിള്ളയുടെ  പൗത്രിയാണ്.

6 കവിതാ സമാഹാരങ്ങൾ, 2 കഥാ സമാഹാരങ്ങൾ,
ഒരു ലേഖനസമാഹാരം , 2 ബാലസാഹിത്യ പുസ്തകങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം ഉൾപ്പെടെ 4 അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഭർത്താവ് - സുരേഷ്കുമാർ ജലസേചന വകുപ്പിൽ
നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.
മകൻ-  അരവിന്ദ്

മരുമകൾ- പല്ലവി

കൊച്ചു മകൻ- ആരവ്.

mail id. suresmini@gmail.com

Read More...

Achievements

+5 more
View All