Share this book with your friends

Unmindful of the Change of Seasons / ഋതുക്കൾ പോയതറിയാതെ

Author Name: Dr. C.P. Reghunadhan Nair | Format: Paperback | Genre : Literature & Fiction | Other Details

ഈ പുസ്തകം ഗ്രന്ഥകർത്താവിന്റെ ചെറുകഥകൾ, ലേഖനങ്ങൾ, കവിതാശകലങ്ങൾ എന്നിവയുടെ ഒരു സമന്വയമാണ്. ചെറുകഥകൾ ആത്മകഥ-കഥനം ആണെന്ന് കാണാം. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യേണ്ടത്. ആ കാഴ്ചപ്പാടിലൂടെ ദർശിച്ചാൽ ഇതിലെ കഥകൾ ഈ നിർവചനത്തിൽ പെടുമോയെന്നു സംശയമുണ്ട്. വളരെ ദരിദ്ര സാഹചര്യത്തിൽ വളർന്ന ഗ്രന്ഥകർത്താവിന്റെ ജീവിതാനുഭവങ്ങൾ വളരെ തീക്ഷ്ണവും, തിക്തവുമാണ്. പ്രതിസന്ധികളെ മറികടന്നു ജീവിത വിജയം നേടിയ ഒരു യോദ്ധാവിന്റെ ആത്മരോദനം ശശാങ്കൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സാമൂഹ്യ പ്രസക്തിയുള്ള പല വിഷയങ്ങളുടെയും ശാസ്ത്രീയ അവലോകനമാണ് മിക്ക ലേഖനങ്ങളുടെയും പ്രതിപാദ്യ രീതി. പല ലേഖനങ്ങൾക്കും രസതന്ത്രത്തിന്റ ഒരു മേമ്പൊടി കാണാം. അതുപ്രകാരം  പ്ലാസ്റ്റിക്-കളെയും, കാൽസ്യം കാർബൈഡ്‌ പോലുള്ള രാസ വസ്തുക്കളുടെ ഉപയോഗത്തെയും  യുക്തിസഹിതം പ്രതിരോധിക്കുന്ന ലേഖകൻ, വിരുദ്ധാഹാരങ്ങളുടെ ഒരുമിച്ചുള്ള ഭക്ഷണത്തെ  ശാസ്ത്രീയ അടിസ്ഥാനത്തിൽ എതിർക്കുന്നു. നമ്മുടെ  ജീവിതകാലത്തു നാം  കണ്ടുമുട്ടുന്ന ചില വ്യക്തികളും വസ്തുക്കളും നമ്മളെ  വളരെയധികം സ്വാധീനിച്ചിട്ടുണ്ടാവാം. അത്  സ്വന്തം  ഭാര്യയോ, ഗുരുവോ, അയൽവാസിയൊ, അമ്പിളിമാമനോ ആവാം. അവരോടുള്ള കടപ്പാട്  വ്യക്തമാക്കുന്ന ലേഖനങ്ങളും ഇതിലുണ്ട്. ചില നേരങ്ങളിൽ മനസ്സിൽ തുടിക്കുന്ന ആശയങ്ങൾ ബഹിർഗമിക്കുമ്പോൾ ഉണ്ടാവുന്ന ഓളങ്ങളാണ് ഇതിലെ  കവിതാ രൂപത്തിലുള്ള വരികൾ. ഗ്രന്ഥകർത്താവിന്റെ എല്ലാ കഥകളിലും, ലേഖനങ്ങളിലും നർമ്മരസം തുളുമ്പുന്നത് കാണാം.

Read More...
Paperback
Paperback 180

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ. സി.പി. രഘുനാഥൻ നായർ

കൊച്ചി സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഫ്രാൻസിലെ ലൂയി പാസ്ചർ സർവകലാശാലയിൽ  നിന്നും ഡോക്ടറേറ്റും നേടി,തുമ്പ  ബഹിരാകാശ  കേന്ദ്രത്തിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ഒട്ടുമിക്ക ബഹിരാകാശ ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2016-ൽ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം ഇദ്ദേഹം കുസാറ്റിൽ വിസിറ്റിംഗ് പ്രൊഫസറായി ചേർന്നു. നിലവിൽ ഇവിടെ പ്രൊഫസർ എമറിറ്റസായ ഇദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന രസതന്ത്രജ്ഞരിൽ ഒരാളാണ്. 220 ലധികം ഗവേഷണ പ്രബന്ധങ്ങൾ, 11 പുസ്തകങ്ങൾ, 20-നു മേലെ പുസ്തക അധ്യായങ്ങൾ എന്നിവയുടെ കർത്താവാണ്. അൻപതോളം ശാസ്ത്രീയ ലേഖനങ്ങൾ കുട്ടികൾക്കായി എഴുതിയിട്ടുണ്ട്. 19 പേറ്റന്റുകളുടെ ഉടമയും, 17 വിദ്യാർത്ഥികളുടെ ഗവേഷണ ഗൈഡുമായി വർത്തിച്ച ഇദ്ദേഹത്തിന് ഗേവഷണ മികവിനുള്ള നിരവധി അവാർഡുകൾ  ലഭിച്ചിട്ടുണ്ട്. 2020-ൽ, സ്റ്റാൻഫോർഡ് സർവ്വകലാശാലയും 2022-23-ൽ ADL-INDEX എന്ന അന്തർദ്ദേശീയ സ്ഥാപനവും  ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹത്തെ  ഗണിക്കുകയുണ്ടായി. സാഹിത്യ മേഖലകളിലും അദ്ദേഹം തന്റേതായ രീതിയിൽ സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ ധാരാളം ചെറുകഥകൾ, കവിതകൾ, പൊതു-സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ   എന്നിവ എഴുതി പ്രസദ്ധീകരിച്ചിട്ടുണ്ട്.

Read More...

Achievements

+7 more
View All