Share this book with your friends

Vrikshangalude Chuvattinu Kodali / വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി

Author Name: Girija Kumari R. P. | Format: Paperback | Genre : Religion & Spirituality | Other Details

ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമെന്യേ സകല മനുഷ്യരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോകുകയെന്ന ഏക ഉദ്ദേശത്തോടെ സ്വർഗ്ഗോന്നതികളെ  വെടിഞ്ഞ് ജഡാവതാരമെടുത്ത് ഈ ലോകത്തിലേക്കു വന്ന ഏക രക്ഷകനാണ് കർത്താവായ യേശുക്രിസ്തു. സകല മനുഷ്യരുടെയും ആഗ്രഹവും സ്വർഗ്ഗത്തിൽ പോവുകയെന്നതു തന്നെയാണ്. ഈ ആഗ്രഹം സാക്ഷാത്ക്കരിക്കണമെങ്കിൽ ആത്മാവാം ദൈവത്തിന്റെ സ്വഭാവമായ ആത്മാവിന്റെ ഫലം കായ്ക്കേണ്ടതത്യാവശ്യമെന്ന് ബൈബിൾ വ്യക്തമാക്കുന്നു.

നമ്മെ സ്വർഗ്ഗത്തിലെത്തിക്കുന്നത് നമ്മുടെ ശുശ്രൂഷയല്ല. ജീവിതമാകുന്ന ഫലമാണ്. എത്ര വലിയ ശുശ്രൂഷ ചെയ്യുന്ന വ്യക്തിയാണെങ്കിലും നല്ല ഫലം കായ്ച്ചില്ലായെങ്കിൽ യജമാനൻ വെട്ടി തീയിലിടും. അതിനുവേണ്ടി ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വെച്ചിരിക്കുന്നുവെന്നു ബൈബിൾ പറയുന്നു. ആ ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുന്നതെങ്ങനെ? ഫലം കായ്ക്കുന്നതെങ്ങനെ? ഫലം കായിച്ചില്ലായെങ്കിൽ എന്തു സംഭവിക്കും? എന്നീ വിഷയങ്ങളാണ് "വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി'' എന്ന ഈ ചെറു ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

സ്വർഗ്ഗത്തിൽ പോകാനാഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, തീർച്ചയായും ഈ ഗ്രന്ഥം നിങ്ങൾക്കൊരു വഴികാട്ടിയാണ്. പ്രാർത്ഥനയോടെ വായിക്കുക.

Read More...
Paperback
Paperback 185

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗിരിജ കുമാരി ആർ. പി.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ രാമകൃഷ്ണൻ, പത്മാക്ഷി ദമ്പതികളുടെ ആറുമക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. 1990ൽ തന്റെ നഴ്സിംഗ് ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം 1991 മുതൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ആശുപത്രിയിൽ നേഴ്സിംഗ് രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ലഭിക്കുന്ന സമയങ്ങളിൽ എല്ലാം സുവിശേഷീകരണം എന്നത് തന്റെ ദൗത്യമായി കരുതുന്നു. എന്തു വിലകൊടുത്തും തന്റെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തന്റെ ആത്യന്തികമായ ലക്ഷ്യം. പരിശുദ്ധാത്മാഭിഷേകത്തിൽ നിറഞ്ഞ് അനേകർക്കുവേണ്ടി  മദ്ധ്യസ്ഥത വഹിച്ച് പ്രാർത്ഥിക്കുവാൻ തന്റെ ജീവിതത്തിലൂടെ സാധിക്കുന്നു. 

വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ലായെന്ന് ചെറുപ്പത്തിൽ തന്നെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഗ്രന്ഥകാരി. തന്റെ മുൻ ഗ്രന്ഥങ്ങളിലൂടെ അനേകരുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും അനേകരെ ദൈവകൃപയിലേക്കും വിശ്വസ്തതയിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതിനും സാധിച്ചുവെന്നത് വളരെ ശ്രദ്ധേയമാണ്. ഭർത്താവ് ജോൺസൻ, മകൻ അബി ജി. ജോൺ, മകൾ അബർ ജി. ജോൺ.

Web: www.girijakumari.com

Read More...

Achievements

+12 more
View All