യമരാജ സാമ്രാജ്യം- പുസ്തകം 1, പുനര്‍ജന്മ പ്രക്രിയയെക്കുറിച്ചുള്ള പുരാതന ഏഷ്യൻ ചിന്തകളുടെ ഒരു വ്യക്യാനം നൽകാൻ ശ്രമിക്കുന്ന ഒരു വലിയ ഫാന്റസിയുടെ എളിയ തുടക്കമാണ് ഈ നോവല്‍. പുരാതന ഏഷ്യൻ വിശ്വാസങ്ങളിലെ മരണങ്ങളുടെ ദൈവങ്ങൾ പുനര്‍ജന്മാവതരണത്തിന്റെ ഭാഗമായി മരണങ്ങള്‍ നടപ്പാക്കുന്നതെങ്ങേനെയെന്നു സമകാലിക മരണസംഭവങ്ങളിലൂടെ വരച്ചുകാട്ടാന്‍ ഇവിടെ ശ്രമിക്കുകയും അവയെ യൂറോപ്യൻ, അറബിക്, ചൈനീസ്, ജൂതന്മാർ, ഇന്ത്യക്കാർ തുടങ്ങിയ നിലവിലുള്ള വിവിധ ആഗോള നാഗരികതകളുമായി സമനയിപ്പിക്കുകയും ചെയ്യുന്നു.
മൈക്കൽ, അസ്രെയിൽ, ഹെർമിസ്, യെൻ രാജാവ് തുടങ്ങിയവ മരണ ദൈവങ്ങളുടെ ജോലിയിലെ എകോപനവും കൊളംബിയ ദുരന്തം, കൊറിയൻ ഫെറി അപകടം, ദുബായിലെ ഒമാൻ ബസ് അപകടം, കോവിഡ് 19 തുടങ്ങി നിരവധി ദാരുണമായ അപകടങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ കടന്നുപോകുന്നത്. മരണത്തിന് പിന്നിലെ നിഗൂഢ രഹസ്യങ്ങള്‍ അനാവരണം ചെയ്യാൻ ഒരു അറിയപ്പെടാത്ത സാമ്രാജ്യത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളുടെ പരമ്പര വരും ദിവസങ്ങളിൽ അനാവരണം ചെയ്യാം.
ഇവിടെ എഴുത്തുകാരൻ ഭൂമിയിൽ നിന്ന് താരാപഥങ്ങളിലേക്കും പ്രപഞ്ചത്തിലേക്കും വായനക്കാരുടെ ചിന്തകളെ പ്രചോദിപ്പിക്കാനും പ്രപഞ്ചത്തിന്റെ സമൃദ്ധി പര്യവേക്ഷണം ചെയ്യാനും ഉദ്ഘോഷിക്കുന്നു. മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യാനും ആരെയും ദുരുപയോഗം ചെയ്യുന്നതിൽ നിന്നും അപവാദത്തിലോ അസത്യത്തിലോ ഏർപ്പെടാതിരിക്കാനും ആരോടും മോശമായി പെരുമാറതിരിക്കാനും ഏതെങ്കിലും മനുഷ്യനെയോ ജീവജാലത്തെയോ അപകടത്തിലാക്കാതിരിക്കാനും ഇത് വായനക്കാരെ പരോക്ഷമായി ഓർമ്മിപ്പിക്കുന്നു.