ആദിമ കാല൦ മുതൽ ഇന്നെത്തി നിൽക്കുന്ന ആധുനിക കാലത്തിലൂടെയുള്ള യാത്രയാണ് "കണ്ടെത്തലുകൾ" എന്ന ശാസ്ത്ര സാങ്കേതിക കൃതിയിലൂടെ വെളിപ്പെടുത്തുന്നത്. ലോകമെങ്ങും നഗരവത്കരണവും മനുഷ്യർക്ക് എങ്ങനെ സന്തോഷം കണ്ടെത്താമെന്നുള്ള പുതിയ വഴികൾ തേടിയുള്ള ചന്ദ്രനിലേക്കുള്ള യാത്രകളും ആധുനിക മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായി കാണുന്നു. മതങ്ങൾ ജനിപ്പിച്ച ദൈവങ്ങളും ശാസ്ത്ര സത്യങ്ങളും എപ്പോഴുo പോരടിച്ചുകൊണ്ടിരിക്കുന്നു. മണ്ണിൽ വളരുന്ന ആൽമരത്തെ ദൈവതുല്യം വന്ദിക്കുന്ന ഒരു ജനത ആധുനികതയുടെ കടന്നുകയറ്റങ്ങളെ ഗൗരവമായി കാണുന്നില്ല. ശാസ്ത്രം പുരോഗമിച്ചതോടെ പല വിശ്വാസങ്ങളുടെയും ചരമഗീതം എഴുതിത്തുടങ്ങി. ശാസ്ത്ര വളർച്ചയിലും ദുരന്തങ്ങൾ സൃഷ്ഠിക്കപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്നതുപോലെ ശാസ്ത്രത്തെയും മനുഷ്യർ ഭയക്കുന്നു.