പ്രസാധകക്കുറിപ്പ്
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്‌റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള 'സര്ദാർ' എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്.
ഗാന്ധിജി, പട്ടേൽ തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്യ സമര പോരാളികളുടെ ജീവചരിത്രം നമ്മെ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാൾ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടേലിൻറ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിൻറ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം മരണാനനന്തര ബഹുമതിയായി ഭാരതരത്‌ന സമർപ്പിച്ചു. അദ്ദേഹത്തിൻറ ജീവിതത്തിൻറ ചില ഏടുകൾ ഭാവി തലമുറക്കായി സവിനയം സമർപ്പിക്കുന്നു.
ഓമന തീയാട്ടുകുന്നേൽ,
എഡിറ്റർ