You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal“എല്ലാവർക്കും ആരോഗ്യം രണ്ടായിരം ഏ.ഡി.യോടെ'' എന്ന സന്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചത് 80തുകളിലായിരുന്നു. ഇത് വൈദ്യവിദ്യാർത്ഥികൾക്ക് പഠനത്തിന്റേഭ്യമാക്കുകയുണ്ടായി. എന്നാലിതിന്റെ പരിണിതഫലം ഏകദേശം എല്ലാ രാജ്യങ്ങളിലും ഒരു രോഗാതുരജനത സൃഷ്ടിക്കപ്പെട്ടു.
ബോധവൽക്കരണമില്ലായ്മ അഭ്യസ്ത വിദ്യരിലും അതില്ലാത്തവരിലും അതേപോലെ ധനികരിലും നിർദ്ധനരിലും ഒരുപോലെ നിലനിന്നു.
അങ്ങനെ ആശുപ്രതികളുടെ എണ്ണം കൂടുന്നു. മരുന്നുകളുടെ എണ്ണം കൂടുന്നു. അവയവങ്ങളുടെ എണ്ണം കൂടുന്നു. ഇതുകണ്ട് ലോകാരോഗ്യസംഘടന അത്ഭുതപ്പെട്ടു?
വീണ്ടും ബുദ്ധിജീവികൾ ഇരുന്നും കിടന്നും ആലോചിച്ചു. അപ്പോഴാണ് അവബോധമില്ലായ്മയാണ് പ്രധാന കാരണം എന്ന് മനസ്സിലാക്കിയത്.
ഈ കാര്യം പുരാണകാലത്തുതന്നെ ഭാരതജനത മനസ്സിലാക്കി പ്രവർത്തിച്ചുകൊണ്ടിരുന്നു.
അനുഭവകഥകൾ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ സഹായകരമാവട്ടെയെന്നാശിച്ചു, ഈ ഒരു കഥാനിമിഷങ്ങൾ എന്റെ ജീവിതയാത്രയിൽ നിന്നും അടർത്തിയെടുത്ത് ഞാൻ ലോകസമക്ഷം അവതരിപ്പിക്കുന്നു. അത്ര സുന്ദരനല്ലാത്ത സുന്ദരൻ സുന്ദരമായ ചിരിയുമായി മെഡിക്കൽ കോളേജ് ഒ.പിയിൽ വരുമ്പോൾ സമയം ഉച്ചയോടടുത്തു. തൃശൂരീന്നാന്നെ വരുന്നത്.... സാറെ. ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു... അങ്ങനെ നാലഞ്ചു മുറിവുകൾ വയറിൽ പൊക്കിളിനുചുറ്റുമായി കാണാം. പരിശോധന കഴിഞ്ഞപ്പോൾ ഇതൊന്നും ആവശ്യമില്ലായിരുന്നെന്ന് മനസ്സിലായി?
ചെന്നായ്ക്കൾ രക്തം കുടിക്കുന്നതുപോലെ സുന്ദരികളുടെ രക്തം നഷ്ടപ്പെടുന്ന സിന്ധുമിപ്പസ് എരിതിമാറ്റോസിസ് സീകളിൽ ജീവൻ നഷ്ടപ്പെടുന്ന ഈ രോഗം പുരുഷൻമാരിൽ അതിലും മാരകമാണ്. എന്നാൽ?... ഇബ്രാഹിം കാലിൽ നിറയെ വലിയ അൾസറുമായി ഒ.പി.യിൽ വന്നപ്പോൾ. വൃക്കസ്തംഭനം വന്ന് ഡയാലിസിസനു വിധേയനായി... ഒരു ചെറിയ മുറിവിന് ചികിത്സിച്ച് ചികിത്സിച്ച് വൃക്കരോഗം വന്ന ഇബ്രാഹിം ഇപ്പോഴും ജീവിച്ചിരിക്കുന്നു! ഈ കഥാ നിമിഷങ്ങൾ എന്റെ ജീവിതയാത്രയിൽ നിന്നടർത്തിയെടുത്ത് ഞാൻ ലോകസമക്ഷം അവതരിപ്പിക്കുന്നു. ഇതിനായി എന്നെ സഹായിച്ച എല്ലാ പ്രപഞ്ചശക്തികൾക്കും ഞാൻ അകെതവമായ നന്ദി അറിയിക്കുന്നു.
സ്നേഹം
ഡോ. കരുണൻകണ്ണംപൊയിലിൽ
കരുണൻ കണ്ണംപൊയിലിൽ
ഡോക്ടർ കരുണൻ കണ്ണൻ പൊയിലിൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന വൃക്ക രോഗം അഭ്യസ്തവിദ്യരിലും അതില്ലാത്തവരിലും അവബോധത്തിന്റെ അഭാവം മൂലമാണെന്ന് ലോകത്താകമാനമുള്ള വൃക്ക ഫൗഷനുകളുടെ പഠനത്തിൽ നിന്നും വ്യക്തമാകുന്നു.
അനുഭവ കഥകളിലൂടെയുള്ള ബോധവൽക്കരണത്തിലൂടെ അവബോധം സാധ്യമാവുമെന്ന് പുരാതനകാലം മുതൽ ഭാരത ജനത കാണിച്ചുതന്നു.
വൃക്കരോഗം നേരത്തെതന്നെ കുപിടിക്കാനും അതുവഴി ആരോഗ്യമുള്ള വൃക്കകളുള്ള ഒരു ജനതയെ സൃഷ്ടിക്കാനും സാധ്യമാവും. ഇതിലേക്കായ് എഴുതിയ നിണപാനികൾ എന്ന ജീവിതഗന്ധിയായ കഥാപുസ്തകം മെഡിക്കൽ വിദ്യാർത്ഥി അധ്യാപക സമൂഹത്തിന് കൂടി പ്രായോഗിക പരിജ്ഞാനത്തിനും കൂടി സഹായകമാകും വിധം ബഹുജന സമക്ഷം സമർപ്പിക്കുന്നു
സസ്നേഹം ഡോക്ടർ കരുണൻ
The items in your Cart will be deleted, click ok to proceed.