ഓരോരോ പ്രശ്നങ്ങള്‍ നില്‍ക്കുന്നത് പുറത്ത് ഓരോരോ മേഖല കളിലാണ് എങ്കിലും എല്ലാ പ്രശ്നങ്ങളും ബാധിക്കുന്നത് എന്‍റെ ഒരൊറ്റ മനസ്സിനെയാണ്. ഇങ്ങിനെ വരുമ്പോള്‍ എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ, അവ എന്‍റെ മനസ്സിനെ ബാധിക്കാത്ത തരത്തിലുള്ള ഒരു പ്രശ്ന പരിഹാരം എവിടയെങ്കിലും പറയുന്നുണ്ടോ എന്‍റെ മനസ്സിനെ ഒരു പ്രശ്നങ്ങളും ബാധിക്കാത്ത തരത്തില്‍, മന സ്സിനെ സംരക്ഷിക്കുന്നതായ ഒരു പരിഹാരം, അല്ലെങ്കില്‍ ഒരു വിദ്യ ഉണ്ടോ? എല്ലാ പ്രശ്നങ്ങളേയും അവ എവിടെ നി ല്‍ക്കണമോ അവിടെ നിര്‍ത്തിക്കൊണ്ട്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു സ്വതന്ത്രമായി പ്രക്ഷോഭ ങ്ങളിലൂടെ കടന്നുപോകാത്ത വിധത്തിലുള്ള ഒരു മന സ്സിനെ നിലനിര്‍ത്തത്തക്ക വിധം എന്തെങ്കിലും ഒന്ന് ഉപദേശരൂപത്തില്‍ ഉണ്ടോ എന്നു ചോദിക്കുമ്പോള്‍ അതി നുള്ള പരിഹാരം എന്ന നിലയിലുള്ള ഉത്തരമാണ് ഭഗ വദ്ഗീത.