Share this book with your friends

akale ninnulla velicham / അകലെനിന്നുള്ള വെളിച്ചം

Author Name: M P Pratheesh | Format: Paperback | Genre : Poetry | Other Details

കവിതയെഴുത്ത്  എനിക്ക് ഒരു അനുഷ്ഠാനമാണ്. നിശ്ചയിച്ചുറപ്പിച്ച ഒരു സ്ഥലത്ത് —കളം, തറ, കാവ്, മരച്ചോട്, പാടം;  നേരത്ത് —രാത്രി അല്ലെങ്കിൽ സന്ധ്യ  പാതിര അല്ലെങ്കിൽ നട്ടുച്ച—  ചമയങ്ങളണിഞ്ഞ്, മന്ത്രങ്ങളും തോറ്റങ്ങളും പദങ്ങളും ഉരുവിട്ട്— തുടങ്ങുന്നു. സ്ഥലം, ഗ്രാമത്തിലോ നഗരത്തിലോ ചതുപ്പിലോ കടലിലോ പുഴുവിലോ പാറ്റയിലോ ചന്ദ്രനിലോ നക്ഷത്രങ്ങളിലോ കടലാസിലോ കല്ലിലോ മുലകളിലോ വിത്തുകളിലോ ആവാം. നേരം, പിറക്കുന്നതിന്റെയോ മരിക്കുന്നതിന്റെയോ മുറിയുന്നതിന്റെയോ അലിയുന്നതിന്റെയോ അടരുന്നതിന്റെയോ അഴുകുന്നതിന്റെയോ ആവാം. പാലയുടെ കൊമ്പ്, അല്ലെങ്കിൽ നനഞ്ഞ ഒരു കരിങ്കല്ല് അവിടെ നാട്ടി തുടങ്ങുന്നു. പഠിച്ച മന്ത്രങ്ങളല്ല, കേട്ടുകേട്ട് പതിഞ്ഞ മൊഴിപ്പാഠമല്ല, ആദിമമായ ഒരു ചൊല്ല്. ചൊല്ലിയാടാനാവാത്ത ഒന്ന്. കഥയില്ലാത്ത, പരുക്കനായ ഒന്ന്. ചുറ്റിനും ആണുപെണ്ണുങ്ങളില്ല. ഗ്രാമീണരോ നാഗരികരോ ഇല്ല. കാണിയും കേൾവിക്കാരും ഇല്ല. ദൈവവും ചെകുത്താനുമില്ല. ചോരയും വിയർപ്പും ഉമിനീരും കണ്ണീരും കലർന്ന മണ്ണും ഉടലും ഉണ്ട്.

 —ഒറ്റപ്പെട്ട ഒരു കാട്ടുമൃഗം, ഒരു സൂക്ഷ്മാണു, ഒരന്യഗ്രഹജീവി, ഒരു മനുഷ്യൻ, ആ കളത്തിന്റെ, തറയുടെ വക്കിൽ, മരത്തണലിന്റെ കരയിൽ, ഈ വഴിയിൽ, എല്ലാം പാർത്ത് മിണ്ടാതെ കാത്തുനിൽക്കുന്നു. അവരുടെ നിശ്ചലമായ ശ്വാസം ഞാൻ അറിയുന്നുണ്ട്. അനുഷ്ഠാനം പൂർത്തിയാകുമ്പോൾ വെള്ളത്തിലോ ഇരുളിലോ ഞാൻ കാണാതാകുന്നു. ചിതറിയ പദാർത്ഥങ്ങൾ, മുറിഞ്ഞ ലിപികൾ, കളത്തിൽ ബാക്കിയാവുന്നു. അതിനുമീതെക്ക് മഴയോ കാറ്റ് വന്നു മൂടുന്നു. എല്ലാം പൊരുളറിയാതെ പോയ് മറയുന്നു.

 
 
Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

എം.പി.പ്രതീഷ്

എം.പി.പ്രതീഷിന്റെ രചനകൾ

ആവിയന്ത്രം, മീൻപാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ, നീലനിറം, രാത്രിയാത്ര, പുഴു- ദൈവം-കല്ല്, ഇഴകൾ, നിഗൂഢമായ ഒരു വാക്യം (കവിതാസമാഹാരങ്ങൾ), കറുത്ത പോസ്റ്റ് കാർഡുകൾ (പരിഭാഷ), വിത്തുമൂട, ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, പാർപ്പിടങ്ങൾ, ആയുഷ്ക്കാലം.

 
Read More...

Achievements

+6 more
View All