Share this book with your friends

anarganimishangel / അനർഘനിമിഷങ്ങൾ

Author Name: Vipin Palluruthy | Format: Paperback | Genre : Poetry | Other Details

 ജീവിതഗന്ധിയായതും കാലികവുമായ വിഷയങ്ങളെ ഉള്ളിലാവാഹിച്ചുകൊണ്ട് ശ്രീ.വിപിൻ പള്ളുരുത്തി തൂലിക ചലിപ്പിച്ചപ്പോൾ പിറന്നത്, ഹൃദയഭിത്തികളിലിടം നേടുന്ന  കവിതകളാണ്.  "അനർഘനിമിഷങ്ങൾ" എന്ന കവിതാ സമാഹാരത്തിലുള്ള കവി വിപിൻ്റെ കവിതകൾ അനുവാചകമനസ്സുകളിൽ എന്നെന്നും ഇടം നേടുന്നതും അതുകൊണ്ടുതന്നെയാണ്..

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

വിപിൻ പള്ളുരുത്തി

കൊച്ചി പള്ളുരുത്തിയിൽ 1962 ജാനുവരി 15 ന് പാലപ്പറമ്പിൽ ശങ്കു സുകുമാ
രന്റേയും , കുമ്പളങ്ങി പടക്കാറവീട്ടിൽ മുടവംമുറി  
കൃഷ്ണൻ വൈദ്യന്റേയും, കാവു അമ്മയുടേയും മക
ൾ പി.കെ സത്യഭാമയുടെ ഇളയ മകനായി ജനനം.


പള്ളുരുത്തി എസ്.ഡി.പി.വൈ. ബി.എച്ച്.എസ്. തൃപ്പൂ
ണിത്തുറ കോളേജ് ഓഫ് ആർട്ട്സ്, എന്നിവിടങ്ങളി
ൽ വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാക്കി. സ്വതന്ത്ര്യ
സമരസേനാനിയും, ഗാന്ധിയനുമായ പിതാവിന്റെ പാ
ത പിൻതുടർന്നു കൊണ്ടുള്ള പ്രവർത്തന മികവിലൂ
ടെ ചുരുങ്ങിയ കാലം കൊണ്ട് വിവിധ സാമൂഹ്യ കാരു
ണ്യ സേവന പ്രവർത്തനസംഘടനകളുടെ അമരക്കാ
രനാകുവാൻ കഴിഞ്ഞു. ഒട്ടേറെ സാഹിത്യ /കലാ/കാ
യിക സാഹസിക സംഘടനകളിൽ സജീവസാന്നിധ്യ
മായി നിൽക്കുമ്പോഴും രാഷ്ട്രിയ സാംസ്കാരിക സദ
സ്സുകളിലും മികച്ച പ്രാസംഗികനായി വ്യക്തിമുദ്ര പതി
പ്പിച്ച ബഹുമുഖപ്രതിഭയാണ് ശ്രീ. വിപിൻ പള്ളുരുത്തി
ദേശീയ ഐക്യം, . സഹോദര്യം, സമാധാനം എന്നീ സ
ന്ദേശങ്ങളുടെ പ്രചാരകനായി സൈക്കിളിൽ നടത്തി
യ ഭാരതപര്യടനദൗത്യം ഒരു വർഷംകൊണ്ട് പൂർത്തീ
കരിച്ചു.


ദേശീയ ഗാനമായ "ജന ഗണ മന " യുടെ 100-ാം വാർ
ഷിക പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് യാത്ര 65 ദിവസം കൊണ്ട് പൂർത്തീകരിച്ചും, മഹാത്മാ
ഗാന്ധിയുടെ 50-ാം ചരമവാർഷിക സ്മൃതിയുടെ ഭാഗ
മായി സംഘടിപ്പിച്ച സദ്ഭാവാനാ സൈക്കിൾ യാത്രയു
ടെ ദക്ഷിണേന്ത്യൻ ക്യാപ്റ്റനായി തെരെഞ്ഞെടുക്ക
പ്പെട്ടുകൊണ്ട് രാജ്ഘട്ടിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ദീപശിഖ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണൻ അവർകൾക്ക് കൈമാറിയത് ഗാന്ധി -
സ്മൃതി ദർശ്ശൻ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പ്രതി
നിധിയും നാഷ്ണൽ സൈക്കിളിസ്റ്റുമായ വിപിൻ പ
ള്ളുരുത്തിയാണ്.

Read More...

Achievements

+9 more
View All