Share this book with your friends

Durgashtami / ദുർഗാഷ്ടമി Horror novel

Author Name: Vinod Narayanan | Format: Paperback | Genre : Literature & Fiction | Other Details

മലയാളത്തിൽ ഇതുവരെയുണ്ടായിട്ടുള്ള മന്ത്രവാദനോവൽ സാഹിത്യത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു ആസ്വാദനതലത്തെ മുന്നിലേക്കു വയ്ക്കുകയായിരുന്നു വിനോദ് നാരായണൻ എഴുതിയ മന്ദാരയക്ഷി എന്ന നോവൽ. സലോമി എന്ന യുവതി ധനികനായ ഒരു വികലാംഗനെ കല്യാണം കഴിച്ചു. അവള്‍ക്ക് ഒരു കാമുകനുണ്ട്. അവനോടൊപ്പം ജിവിക്കുന്നതിനും ഭര്‍ത്താവിന്‍റെ സ്വത്ത് കൈക്കലാക്കുന്നതിനുമായി അവൾ ഒരു മന്ത്രവാദിയെ സമീപിച്ചു. ഒരു തെളിവുകളും അവശേഷിക്കാതെ ഭർത്താവിനെ കൊല്ലാൻ കഴിയണം. അത് ഒരു ആഭിചാരക്രിയയിലൂടെ സാധ്യമാകണം. പിന്നെ അവൾക്ക് ആറു വിചിത്രമായ കൊലപാതകങ്ങളുടെ ഭാഗമാകേണ്ടി വന്നു. മന്ദാരയക്ഷി എന്ന നോവലിലൂടെ ആദ്യഭാഗം പൂർത്തിയായി. ആ നോവലിന്‍റെ രണ്ടാം ഭാഗമാണ് ദുർഗാഷ്ടമി. മന്ദാരയക്ഷിയിലെ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട് അതിതീവ്രമായ ഒരു ത്രില്ലർ മാന്ത്രികനോവലിനെ അവതരിപ്പിക്കുകയാണ് വിനോദ് നാരായണൻ ദുർഗാഷ്ടമി എന്ന ഈ നോവലിലൂടെ.   

160 ല്‍പരം പുസ്തകങ്ങള്‍ രചിച്ച പ്രശസ്ത നോവലിസ്റ്റ് വിനോദ് നാരായണന്‍റെ ജനപ്രിയ ഹൊറര്‍ ത്രില്ലര്‍ നോവല്‍

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വിനോദ് നാരായണൻ

മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്‍റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന്‍ ഇദ്ദേഹത്തിന്‍റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 


1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍.  എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. സ്വന്തമായി പുസ്തകപ്രസാധക സംരംഭം ഉണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. 


വിലാസം: ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്

ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608

Email : boonsenter@gmail.com 

Read More...

Achievements

+6 more
View All