Share this book with your friends

Infinitum (Crime Thriller Novel) / ഇൻഫിനിറ്റം (ക്രൈം ത്രില്ലർ നോവൽ)

Author Name: Mayika | Format: Paperback | Genre : Literature & Fiction | Other Details

നിഗൂഢമായ കുറ്റാന്വേഷണ കഥ പറയുന്ന അത്യന്തം സ്തോഭജനകമായ ഒരു നോവലാണ്  'ഇൻഫിനിറ്റം'. തുടർച്ചയായി നടക്കുന്ന കുറച്ച് കൊലപാതകങ്ങളും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ സാരാംശം. കമ്പനിയുടെ എം ഡി മാനുവേൽ, കേസ് അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥൻ എ സി പി ഡേവിഡ്, എസ് ഐ ദീപക്, കമ്പനിയിൽ ഇന്റർവ്യൂവിനായ് എത്തുന്ന ചെറുപ്പക്കാർ എമി, താര, നഥാൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കൊച്ചിയിലെ വലിയൊരു  ഐ  ടി കമ്പനിയാണ് 'ഇൻഫിനിറ്റം'. അവിടെ ജോലി ആഗ്രഹിച്ച് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായ് കുറച്ച് ചെറുപ്പക്കാർ എത്തുന്നു. അതിൽ അഞ്ച് പേർ മാത്രം തിരഞ്ഞെടുക്കപ്പെടുന്നു. ശേഷം ആ നഗരത്തിൽ നടക്കുന്ന ഒരു കൊലപാതകത്തിന് അവർ അറിഞ്ഞോ അറിയാതെയോ സാക്ഷ്യം വഹിക്കുന്നു. തുടർന്നും പലയിടങ്ങളിലായി പലരും കൊല്ലപ്പെടുന്നു. എല്ലാ കൊലകൾക്കും  പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ കമ്പനിയുമായി ബന്ധമുള്ളതായി പോലീസ് കണ്ടെത്തുന്നു.

Read More...
Paperback
Paperback 180

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മായിക

1999, മെയ് 20 ന് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് പയറ്റിത്തറ ഷാജിയുടെയും ആലീസിന്റെയും ആദ്യത്തെ കുഞ്ഞായാണ് ഞാൻ ജനിച്ചത്. മാതാപിതാക്കളുടെ കഴിവുകൾ പാരമ്പര്യമായി എനിക്ക് പകർന്നു കിട്ടിയിരുന്നു. എന്നാൽ ആ ജന്മസിദ്ധമായ കഴിവുകളെല്ലാം ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലായാണ് ഞാൻ തിരിച്ചറിയുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ എനിക്ക് പാടാൻ കഴിവുള്ളതായി അമ്മ പറഞ്ഞിട്ടുണ്ട്. പിന്നീട് സ്ക്കൂളിൽ വച്ചാണ് നൃത്തത്തിലുള്ള എന്റെ കഴിവ് തിരിച്ചറിഞ്ഞത്. അതുകഴിഞ്ഞ് ഏകദേശം പതിനൊന്നാമത്തെ വയസ്സിലാണ് എന്നിലെ എഴുത്തുകാരിയുടെ ഉത്ഭവം. സ്കൂൾ മാഗസീനിൽ ഒരു കഥ എഴുതിയായിരുന്നു തുടക്കം. പിന്നീട് കാലോത്സവങ്ങിളും പല തവണ പകെടുത്തിട്ടുണ്ട്. അന്നൊക്കെ നൃത്തത്തിലായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ എന്നിലെ ചിത്രകാരിയെയും ഞാൻ കണ്ടെത്തി. പല മുഖങ്ങളും ഞാൻ എന്റെ കാൻവാസിൽ പകർത്തി. ഒഴിവു സമയങ്ങൾ ചെറിയ രീതിയിൽ കരകൗശല വസ്തുക്കളും നിർമ്മിച്ചിരുന്നു. എഴുത്ത് എന്നും അന്തിമ സ്ഥാനത്തായിരുന്നു. എന്നിരുന്നാലും വായന എന്റെ എക്കാലത്തെയും പ്രധാന വിനോദങ്ങളിൽ ഒന്നായിരുന്നു. ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത്  വായിച്ചിട്ടുണ്ട്. എം മുകുന്ദന്റെ പുസ്തകങ്ങളായിരുന്നു അക്കാലത്തെ എന്റെ പ്രിയ നോവലുകൾ. പിന്നീട് വളരും തോറും ഒരുപാട് എഴുത്തുകാരുടെ രചനകൾ വായിക്കുകയുണ്ടായി.

Read More...

Achievements

+14 more
View All