Share this book with your friends

KUTTIKKALATHE ATHBHUTHANGAL / കുട്ടിക്കാലത്തെ അത്ഭുതങ്ങൾ

Author Name: Nidheesh | Format: Paperback | Genre : Young Adult Nonfiction | Other Details

ഇരുപത്തൊന്ന് ചെറുകഥകൾ നിറഞ്ഞ ഒരു പുസ്തകം ആണ് ഇത്. മറ്റൊരു രീതിയിൽ ഇരുപത്തൊന്ന് ഓർമ്മകൾ നിറഞ്ഞത്. ഒരു കൂട്ടം കുട്ടികളുടെ കഥയാണ്. പക്ഷേ കഥകളിൽ നിറഞ്ഞിരിക്കുന്ന ഓർമ്മകൾ മുതിർന്നവർക്കും കൂടിയുള്ളത് ആണ്. ഈ കഥകളിൽ സമയത്തെ സൂചിപ്പിക്കുന്നത് രാത്രിയെയും പകലിനെയും മാത്രമല്ല മറച്ച് ഓർമ്മകളെയും ആണ്. ഈ കഥകളിൽ കൂടുതലും കുട്ടികളുടെ കഥാപാത്രങ്ങളാണ് അവരുടെ യാത്രകളും അവരുടെ സാഹസികതകളും അവരുടെ അന്വേഷണങ്ങളും അവരുടെ കളികളും അവർക്ക് പ്രകൃതിയോടുള്ള സ്നേഹവും എല്ലാം തന്നെ ഈ പുസ്തകത്തിൽ പറയുന്നു.ഇതിൽ കൂടുതലും കുട്ടികളുടെ കഥാപാത്രങ്ങൾ ആണ് ഉള്ളത്. എന്നാൽ ഇത് ഓർമ്മകൾ ആണ്. ഓർമ്മകൾ എല്ലാവർക്കും ഒരേ പോലെയാണ്. കാരണം അതിന്റെ അനുഭൂതി എല്ലാവർക്കും ഒരേ പോലെയാണ്. ഒരുപക്ഷേ ഈ പുസ്തകം തെരഞ്ഞെടുക്കുന്നതിലൂടെ ആ അനുഭൂതി ലഭിക്കാം.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

നിധീഷ്

എന്റെ പേര് നിധീഷ്. എന്റെ വീട് വയനാട് ആണ്. ഞാൻ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ബി. എ ഇംഗ്ലീഷ് ആദ്യ വർഷ വിദ്യർഥി ആണ് .എനിക്ക് ഏറെ ഇഷ്ടമാണ് ചെറുകഥകൾ എഴുതുന്നത്. എന്റെ കൺമുന്നിൽ ഉള്ളവർ തന്നെ ആണ് എന്റെ കഥയിലെ കഥാപാത്രങ്ങൾ. വ്യത്യാസം ഒന്നുമാത്രമേ ഒള്ളൂ അവർ കഥപാത്രങ്ങൾ അല്ല മറച്ച് അവർ നമ്മളിൽ ഒരാൾ ആണ്.ഒരുപക്ഷേ ആ കഥപാത്രങ്ങൾ എന്റെ ഉള്ളിൽ ഉള്ളവർ ആവാം. എനിക്ക് ഏറെ ഇഷ്ടമാണ് കഥകൾ എഴുതുന്നത്. അതിൽ ഏറെ ഇഷ്ടമാണ് കഥകൾ വായിക്കുന്നത്. എന്റെ കഥകളുടെ അവസാനം ഒരു ചോദ്യ ചിഹ്നം ആണ് കാരണം എന്റെ കഥകൾക്ക് അവസാനം ഇല്ല എന്ന് ഞാൻ വിചാരിക്കുന്നു ഓരോ കഥയും ഓരോ കഥപാത്രങ്ങളും അവരുടെ ലോകങ്ങളിൽ ജീവിക്കുന്നു . ഞാൻ വിചാരിക്കുന്നു ഓരോ കഥപാത്രങ്ങൾക്കും ഇനിയും ഒത്തിരി വിശേഷങ്ങൾ പറയാൻ ഉണ്ട് എന്ന്.ഇത് ഒരുപക്ഷേ എന്റെ സവിശേഷത ആവാം. ഞാൻ ആഗ്രഹിക്കുന്നു കഥകളുടെ ലോകം എല്ലാവർക്കും ലഭിക്കട്ടെ എന്ന്.

Read More...

Achievements

+14 more
View All