Share this book with your friends

Mahamantrikan Thevalasery Nambi / മഹാമാന്ത്രികന്‍ തേവലശേരി നമ്പി Mantrika Novel

Author Name: Vinod Narayanan | Format: Paperback | Genre : Literature & Fiction | Other Details

ലോകത്തെവിടെയുമുള്ള യക്ഷിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് മന്ത്രവാദികളും മന്ത്രവാദിനികളും. അവരുടെ കൂട്ടുകാരായി കുട്ടിച്ചാത്തന്മാരും പിശാചുക്കളും യക്ഷികളും ഉണ്ടാവും. പ്രാചീനകേരളത്തില്‍ പ്രചരിച്ചിരുന്ന നിറപകിട്ടാര്‍ന്ന കഥകളില്‍ യക്ഷിയോടും ഗന്ധര്‍വനോടും മാടനോടും മറുതയോടുമൊപ്പം ശക്തന്‍മാരും ഉഗ്രപ്രതാപികളുമായിരുന്ന മന്ത്രവാദികളും  ഉണ്ടായിരുന്നു. പ്രാചീനകേരളചരിത്രം എഴുതപ്പെട്ടിട്ടുള്ള പല രേഖകളിലും പ്രബലരായ നാട്ടുരാജാക്കന്മാരോടൊപ്പം തന്നെ പ്രധാനികളായിരുന്നു മന്ത്രവാദികളും. തിരുവിതാംകൂറിലെ പ്രശസ്തനും പ്രഗല്‍ഭനുമായിരുന്ന മഹാമാന്ത്രികനായിരുന്നു തേവലശേരി നമ്പി. ഗന്ധര്‍വനേയും വടയക്ഷിണിയേയും മറുതയേയുമൊക്കെ തന്‍റെ മന്ത്രവടിക്ക് മുമ്പില്‍ അടക്കിനിര്‍ത്തിയ ആ അസാധാരണ മനുഷ്യന്‍റെ മഹാമാന്ത്രിക കഥകളാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വിനോദ് നാരായണന്‍

മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്‍റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന്‍ ഇദ്ദേഹത്തിന്‍റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 


1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍.  എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. സ്വന്തമായി പുസ്തകപ്രസാധക സംരംഭം ഉണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. 


വിലാസം: ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്

ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608

Read More...

Achievements

+6 more
View All