Share this book with your friends

Manjakiliyude Dhukkam / മഞ്ഞക്കിളിയുടെ ദുഃഖം

Author Name: P C Rockey | Format: Paperback | Genre : Children & Young Adult | Other Details

കുട്ടികളുടെ മനസ്സ് വായിക്കാനും അവരിൽ ആഹ്ലാദം നിറയ്ക്കുന്ന തരത്തിൽ കഥയുടെ അമൃത ബിന്ദുക്കൾ നിറയ്ക്കാനും കഴിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥകൾക്കും പാട്ടുകൾക്കും പഞ്ഞമില്ലാത്ത ഇക്കാലത്ത് കുട്ടികൾക്കുള്ള സൽക്കഥാരചന അത്ര എളുപ്പവുമല്ല. അക്ബറും ബീർബലും ഇതിഹാസകഥകളും പഞ്ചതന്ത്രവുമൊക്കെ പലരും അവതരിപ്പിച്ചു കഴിഞ്ഞു. സമകാലിക കുട്ടിക്കഥകളാവട്ടെ പലതും ഇവയുടെ ചുവടുപിടിച്ചാണ് നടക്കുന്നത്. ഇതിനപ്പുറം കഥകളുടെ ഒരു ലോകമില്ലേ? തീർച്ചയായുമുണ്ട്. 

           ആ ലോകത്തെ ഉജ്ജ്വല കാഴ്ചകൾ കാണിക്കാൻ ഇറങ്ങി പുറപ്പെട്ട ഒരു രചയിതാവാണ് പി.സി റോക്കി എന്ന കൊച്ചു വലിയ എഴുത്തുകാരൻ. പതിനഞ്ച് കഥകളിലൂടെ ഒരു നൂതന ലോകം കുട്ടികളുടെ മുന്നിൽ തുറന്നു കാണിക്കുകയാണിവിടെ. വളരെ ലളിതവും ദൈർഘ്യം കുറഞ്ഞതുമായ ഈ കഥകളെല്ലാം റോക്കി മാഷിന്റെ ഗ്രാമീണ ജീവിതത്തിലെ ചില അനുഭവ- ദൃശ്യാനുഭവങ്ങളിൽ നിന്ന് ജന്മമെടുത്തതാണെന്നു തോന്നും. 

           നന്മയുടെയും സ്‌നേഹത്തിന്റെയും കുളിർമയും സുഗന്ധവും നഷ്ടമാകുന്ന ഇക്കാലത്ത് അവടെ കാത്തുസൂക്ഷിക്കാനും വരും തലമുറകളിലേക്ക് പകരാനും   ഈ കഥകൾ ഉപകാരപ്പെടും. അതുകൊണ്ടു തന്നെ ഈ കഥകളെല്ലാം കുട്ടികളും ഒപ്പം മുതിർന്നവരും വായിച്ചിരിക്കേണ്ടതാണ്. സൽക്കഥകളുടെ ലോകത്ത് ഈ കൃതി വേറിട്ട ഒരുനുഭവം തന്നെയാണ്.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പി.സി. റോക്കി

ഈസ്റ്റ് ചോരാനല്ലൂരിൽ പുത്തൻകുടി ചാക്കപ്പന്റേയും ഏല്യയുടെയും  മകനായി ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം വെസ്റ്റ് ബംഗാളിൽ വിവിധ എക്‌സ്‌പോർട്ടിംങ് കമ്പനികളിൽ സ്റ്റെനോഗ്രാഫറായി സേവനമനുഷ്ഠിച്ചു. അസുഖം മൂലം നാട്ടിലെത്തിയ ശേഷം സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.

           ഇ.എസ്.ഐ ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോൾ ആശുപത്രി ജീവനക്കാരുടെ സംഘടനയായ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡന്റായും സർക്കാർ ജീവനക്കാരുടെ സംഘടനയായ ഹാൻഡിക്യാപ്ഡ് എംപ്ലോയീസ്  അസോസിയേഷൻ ജില്ലാ പ്രസിഡന്റായും പ്രവർത്തി ച്ചിരുന്നു. കേരള നദീസംരക്ഷണ സമിതി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ശോഭിച്ചിരുന്നു. 

           ഫ്രീലാൻസ് പത്രപ്രവർത്തകനായും കുറേക്കാലം പ്രവർത്തിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതാറുണ്ട്. പരിസ്ഥിതി, വികലാംഗശബ്ദം, മനുഷ്യാവകാശ സംഘടന, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ എന്നിങ്ങനെ വിവിധ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു.  

           പെൻഷൻ പറ്റിയ ശേഷം മുഴുവൻ സമയ സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അഴിമതി, അനീതി, അവകാശനീതി നിഷേധങ്ങൾ, വികസനമുരടിപ്പ്, അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ ഇവയ്‌ക്കെതിരേ നിരന്തര പോരാട്ടങ്ങളിൽ വ്യാപതനാണ്. നിരവധി പൊതുപ്രശ്‌നങ്ങൾക്കുവേണ്ടി നിരന്തരം സമരം ചെയ്ത് അവയ്‌ക്കെല്ലാം പരിഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

           അച്ഛാ ദേ മാവേലി (ഹാസ്യകഥകൾ), ദുഃഖമരം (കഥാസമാഹാരം), എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങൾ (പരിദേവനങ്ങൾ, പ്രതികരണങ്ങൾ) എന്നിവ പ്രധാന കൃതികളാണ്.

Read More...

Achievements

+6 more
View All