Share this book with your friends

Mizhi Mozhi / മിഴി മൊഴി ചെറുകഥകൾ

Author Name: Robin Palluruthy | Format: Paperback | Genre : Others | Other Details

ജീവിതമെന്ന തുടർയാത്രയിൽ കണ്ടതും കേട്ടതുമായ ആനുകാലിക വാർത്തകളുടെ, കാലികവും അകാലികവുമായ സാഹചര്യങ്ങളുടെ, നേർചിത്രമാണ് 
"മിഴി മൊഴി" 
എന്ന ചെറുകഥാ സമാഹാരം

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

റോബിൻ പള്ളുരുത്തി

റോബിൻ പള്ളുരുത്തി, എന്ന എന്നെക്കുറിച്ച് പറയുവാൻ വിശേഷണങ്ങൾ അധികമൊന്നുമില്ല. സാഹിത്യ
രചനകളേയും,സാഹിത്യകാരന്മാരെയും ഇഷ്ടപ്പെടു
ന്ന ഒരു ചെറിയ എഴുത്തുകാരൻ. വിദ്യാലയ കാലഘ
ട്ടം സമ്മാനിച്ച എഴുത്തിനോടുള്ള ഇഷ്ടം എന്നിലെ ഭാ
വനയിൽ കഥകളും കവിതകളും സമ്മാനിച്ചപ്പോൾ, ഞാനവയെ കടലാസുകളിലേക്കും പുതുയുഗത്തിന്റെ
സംഭാവനയായ ആനുകാലികങ്ങളിലേക്കും പകർ
ത്തിയെഴുതി. തുടർന്നുള്ള പ്രയാണത്തിൽ എട്ട് പുസ്
തകങ്ങളുടെ പൂർണ്ണതയ്ക്കും പ്രസിദ്ധീകരണത്തിനും അത് വഴിയൊരുക്കി. "മിഴി മൊഴി" എന്ന പുസ്ത
കം എന്റെ അഞ്ചാമത്തെ കഥാസമാഹാരമാണ്. ഞാ
നിതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പത്താമത്തേതും. സാഹിത്യരചനയിലുടെ ഞാൻ നേടിയ അഭി
മാനകരമായ നേട്ടമെന്ന് പറയാവുന്നത് മാരത്തോൺ കഥാ/കവിതാ രചനകളിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റി
ക്കാർഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്, കലാം ബു
ക്ക് ഓഫ് വേൾഡ് റിക്കാർഡ്, കേരള ബുക്ക് ഓഫ് റി
ക്കാർഡ്‌ എന്നിവയുടെ താളുകളിൽ എന്റെ നാമവും ഒരു പുതിയ ചരിത്രമായി കൂട്ടിച്ചേർക്കുവാൻകഴിഞ്ഞു
എന്നതാണ്. സാഹിത്യരംഗത്തേക്കുള്ള എന്റെ ചുവടുവെയ്പ്പിന് വഴിതെളിച്ചത് ആനുകാലികങ്ങളായ സാഹിത്യ സൗഹൃദ കൂട്ടായ്മകളും അതിൽനിന്നും ലഭിച്ച നല്ല സൗഹൃദങ്ങളുമാണ്. എന്റെ എല്ലാ രചനകളും വായിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ള അനുവാചകർക്കാണ് ഞാനെന്റെ പുസ്കങ്ങളെല്ലാം സമർപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ എന്റെ പുതിയ പുസ്തകവും നിങ്ങളുടെ വായനയ്ക്കും അഭിപ്രായങ്ങൾക്കുമായി സമർപ്പിക്കുന്നു.

Read More...

Achievements

+9 more
View All