Share this book with your friends

Narayaneeya Kathamritham / നാരായണീയ കഥാമൃതം Stories from "Narayaneeyam" in simple Malayalam prose

Author Name: Geetha Venugopal | Format: Hardcover | Genre : Religion & Spirituality | Other Details

ശ്രീ മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്‍റെ കഠിനമായ വാതരോഗത്തിൽ നിന്നും മുക്തി നേടുവാൻ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയ “നാരായണീയം” എന്ന ഗ്രന്ഥം പ്രസിദ്ധമാണല്ലോ. രോഗപീഡകളില്‍നിന്നും മറ്റു കഷ്ടപ്പാടുകളില്‍നിന്നും ആശ്വാസം നേടാനായി പലരും നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു  സ്തോത്രമാണിത്.  ഭാഗവതത്തിൽ നിന്നുള്ള കഥകളും ഭഗവാന്‍റെ കേശാദിപാദ വർണ്ണനയും, അവതാരലീലകളും ഒക്കെ  സംസ്കൃത ശ്ലോകങ്ങളിലൂടെ വിവരിക്കുന്ന ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം, വളരെ ലളിതമായി, കഥാരൂപത്തില്‍ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ഒരു എളിയ പരിശ്രമമാണ് ഈ രചന. നമ്മുടെ കുട്ടികളെ സൽസ്വഭാവികളായും സംസ്കാരമുള്ളവരായും വളർത്തിയെടുക്കാനായി അവർക്കു പറഞ്ഞുകൊടുക്കാനുള്ള ധാരാളം കഥകളും തത്വങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഭാരതീയ സംസ്ക്കാരത്തിന്‍റെ വിശിഷ്ട മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളിച്ചും, വരും തലമുറക്ക് പകര്‍ന്നു കൊടുത്തും ഭാരതത്തിന്‍റെ യശസ്സ് ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഭാരതീയന്‍റെയും കടമയാണ്.

Read More...
Hardcover
Hardcover 470

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗീത വേണുഗോപാൽ

ഗീത വേണുഗോപാല്‍


1960-ൽ തിരുവില്വാമലയിൽ ജനനം. 1980-ൽ ഒറ്റപ്പാലം NSS കോളേജിൽ നിന്ന് ഭൌതിക ശാസ്ത്രത്തിൽ ബിരുദം നേടി.1980-ല്‍ അദ്ധ്യാപനവൃത്തി ആരംഭിച്ച് ഡല്‍ഹി, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായി 25 വര്‍ഷത്തോളം അദ്ധ്യാപിക, പ്രധാന അദ്ധ്യാപിക എന്നീ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചതിനുശേഷം, കഴിഞ്ഞ 15 വര്‍ഷത്തോളമായി, വിശ്രമ ജീവിതത്തിലും പുതുതലമുറയ്ക്ക് അറിവുപകര്‍ന്നു കൊടുക്കുന്നതില്‍ വ്യാപൃതയാണ്.

Read More...

Achievements