Share this book with your friends

Pranaya Theeram / പ്രണയ തീരം

Author Name: Suvarnakumari | Format: Paperback | Genre : Poetry | Other Details

പ്രണയത്തിന്റെ പലവിധ ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാവനാസമ്പന്നമായ പ്രണയ കവിതകളുടെ സംഗമമാണ് കവയിത്രി സുവർണ്ണ കുമാരിയുടെ "പ്രണയതീരം" എന്ന പ്രഥമ കവിതാസമാഹാരം

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

സുവർണ്ണകുമാരി

സുവർണ്ണ കുമാരി, ആലപ്പുഴ.


പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വന്നതിനുശേഷംസാമൂഹ്യവും,സാംസ്ക്കാരികവുമായപ്രവർത്തന മേഖലയിലേക്ക് തിരിഞ്ഞു. ഗാന്ധിജിയുടെ നമഃധേയത്തിലുള്ള 'ഗാന്ധി സ്മാര ഗ്രാമസേവാ കേന്ദ്രത്തിന്റെ' പ്രവർത്തകയായും ചെയർപേഴ്സണായും, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നു. 


കക്ഷി രാഷ്ട്രീയങ്ങൾക്കും ജാതി- മത ചിന്തകൾക്കും അതീതമായി പ്രവർത്തിക്കുന്ന സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ കൂടിയാണ്. സമൂഹത്തിൽ അറിയപ്പെടാതെ കിടക്കുന്ന സാഹിത്യകാരന്മാരെയും എഴുത്തുകാരെയും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ളവരെയും കാരുണ്യ പ്രവർത്തകരെയും സമൂഹത്തിന്റെ മുഘ്യധാരായിലേക്ക് കൈപിടിച്ചുയർത്തുക എന്ന് ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .


ശിശുക്ഷേമ സമിതിയുടെ സംസ്ഥാന -ജില്ലാ കമ്മിറ്റി അംഗവും ആണ്. കിഡ്നി ഫൌണ്ടേഷന്റെ സോണൽ കോർഡിനേറ്റർ ആണ്. മഹിളാ സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചു വരുന്നു.


കൺസുമർ ഫെഡറഷൻ ഓഫ് കേരളയുടെ ജില്ലാ പ്രസിഡന്റ്‌ ആയും സംസ്ഥാന എക്സിക്യൂട്ടീവ് ആയും പൗരവകാശ സമിതിയുടെ സംസ്ഥാന അംഗവുമായി പ്രവർത്തിച്ചു വരുന്നു.


പൊതുപ്രവർത്തന രംഗത്തെ മികവ് തെളിയിച്ചതിനു 2019ൽ ബഹുജന സാഹിത്യ അക്കാദമിയുടെ നാഷണൽ അവാർഡ് ആയ ശ്രീ ജഗ്ജീവൻ റാം അവാർഡും,2019 ൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ഭാഷാ ബുക്സിന്റെ വുമൺ ഓഫ്ദി ഇയർ അവാർഡും,2019 ൽ തന്നെ കേരളകൗമുദിയുടെ സ്ത്രീ ശാക്തീകരണത്തിനുള്ള അവാർഡും ഗോവയിൽ വെച്ചു നടന്ന സമ്മേളനത്തിൽ APJ അബ്ദുൾകലാം അവാർഡും ലഭിക്കുകയുണ്ടായി.


ബാല്യത്തിൽ ഉണ്ടായിരുന എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമായിട്ട് "പെണ്ണെഴുത്ത് "എന്ന കവിത സമാഹാരത്തിന് ഉപാസനയുടെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡും, സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ, "ഓർമ്മ " എന്ന കവിത സമാഹാരത്തിന്, മാധവിക്കുട്ടി പുരസ്കാരവും.2023ൽ കൊച്ചിൻ സാഹിത്യ അക്കാദമിയുടെ മികച്ച എഴുത്തുകാർക്കുള്ള കഥാമിത്രം പുരസ്കാരവും, ജനനി നാടക കലാകേന്ദ്രത്തിന്റെ K. P. C. ലളിത പ്രഥമ പുരസ്കാരമായ ശ്രീ. ഭാസ്കരൻസ്മാരക പുരസ്കാരവും, ഭാരത് സേവക് സമാജിന്റെ നാഷണൽ പുരസ്കാരവും ലഭിച്ചു. 2019 ൽ നവഭാവനയുടെ ജസ്റ്റിസ്‌ D. ശ്രീദേവി അവാർഡും ലഭിച്ചു. 2023 ൽ തിരുവനന്തപുരത്തു വെച്ചു നടന്ന നവഭാവനയുടെ സമ്മേളനത്തിൽ ബാലമണി അമ്മ പുരസ്കാരവും ലഭിച്ചു. മാർച്ച്‌ 8 വനിതാ ദിനത്തിന് നബാർഡിന്റെ AGM ൽ നിന്ന് വനിതദിന പുരസ്കാരവും ലഭിച്ചു.
2020ൽ കിഡ്നി ഫൌണ്ടേഷന്റെ വേൾഡ് അവാർഡ് ഉൾപ്പെടെ 4 അവാർഡുകളും ലഭിച്ചു. എഴുത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം കൊടുത്തുകൊണ്ട് തന്നെയാണ് കടന്നു പോകുന്നത്


സുവർണ്ണകുമാരി T
അക്ഷയമന്ദിരം
പഴവീട് P.O
ആലപ്പുഴ 688009

Read More...

Achievements

+9 more
View All