Share this book with your friends

Swapnadanm / സ്വപ്നാടനം

Author Name: Swapna Jacob | Format: Hardcover | Genre : Literature & Fiction | Other Details

 മരിച്ചവർ നക്ഷത്രങ്ങളായി മാറും എന്നതൊരു വെറും കല്പനയാണെന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇന്നറിയാം നമ്മുടെ ശരീരം മണ്ണിലേക്ക് മടങ്ങുന്നു എന്നും, അതിനുമപ്പുറം ഈ മണ്ണ് എന്നത് ഏതോ നക്ഷത്രത്തിന്റെ സ്ഫോടനത്തിൽ നിന്നെത്തിയ പൊടികളാണ് എന്നും, അനന്തമായ കാലത്തിലേവിടെയോ വച്ച് വീണ്ടും പൊടിയായി പ്രപഞ്ചത്തിലേക്ക് ലയിക്കുമെന്നും, വീണ്ടും നക്ഷത്രങ്ങളുടെ ഭാഗമാവുമെന്നും, ആത്മാവ് ജീവിച്ചിരിക്കുന്ന എതോ ഗ്രഹത്തിലേക്ക് നോക്കിനില്ക്കുമെന്നും. സന്ധ്യാതാരമെന്നോ, സാന്ധ്യനക്ഷത്രമെന്നോ വിളിക്കാവുന്ന ഒരു നക്ഷത്രം ഇപ്പോഴുമെന്നെ നോക്കി നിൽക്കുകകയുമാണ്.

Read More...
Hardcover
Hardcover 325

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സ്വപ്ന ജേക്കബ്

കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും, ഓൺലൈനുകളിലും ലേഖനങ്ങളും കഥകളും എഴുതുന്നു.  മാതൃഭൂമി ബുക്സ്, 2004-ൽ നടത്തിയ നോവൽ മത്സരത്തിൽ നിന്ന് 'മരുപ്പച്ചകൾ' എന്ന നോവൽ തിരഞ്ഞെടുത്തു മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു. ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014-ൽ 'പ്രതിഭ കുവൈറ്റി'ന്റെ കഥാപുരസ്കാരം ലഭിച്ചു. ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. 

2000 മുതൽ 2023 വരെ കുവൈറ്റിൽ താമസിച്ചു. 2019-'21 വരെ ഒരു ഇന്ത്യൻ സ്കൂളിലും, 2006-'16 വരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും  അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ആയി സേവനമനുഷ്ടിച്ചു. 1995-'96  അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം വരികയായ കേരള എക്സ്പ്രസ്സ് വാരികയുടെ സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. 

 ചരിത്രത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ ജേർണലിസത്തിലും, കമ്പ്യൂട്ടറിലും ബിരുദാനന്തര തലത്തിൽ ഡിപ്ലോമകളും നേടിയിട്ടുണ്ട്. 

ഭർത്താവ്: ജേക്കബ് ജോർജ്ജ് (കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിരമിച്ചു.)

മകൻ: മിലൻ ജോർജ്ജ് (കുവൈറ്റിലെ അഡിഡാസ് കമ്പനിയിൽ എൻജിനീയർ)

Read More...

Achievements

+7 more
View All