You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palപ്രകൃതിയും മനുഷ്യരും സൗഹൃദത്തിലാകണമെന്ന് പറയാതെ പറയുന്, അർത്ഥനിബിഡ്ഡമായ അന്തരാർത്ഥങ്ങൾ ഉൾക്കൊണ്ട, ശാലീന സുന്ദരങ്ങളായ കവിതകൾ. എന്നും ഓർക്കുവാനും മനസ്സിൽ സൂക്ഷിക്കുവാനും ആഗ്രഹിക്കുന്ന നല്ലെഴുത്ത്, നന്മ അതാണ് മായാ അനൂപിന്റെ സ്വപ്ന ഗീതകം എന്ന കവിതാ സമാഹാരം
മായ അനൂപ്
മായ അനൂപ്
**************
ഇടുക്കി ജില്ലയിലെ മുളംകുന്ന് എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ, 1974 ഏപ്രിൽ 4 ന്, യശ:ശരീരനായ പ്രഭാകരൻ ശാന്തമ്മ ദമ്പതികളുടെ മകളായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വർഷങ്ങളോളം വിവിധ പ്രൈവറ്റ് കോളേജുകളിൽ കോമേഴ്‌സ് അധ്യാപികയായും പിന്നെ വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ചെറുപ്പത്തിൽ തന്നെ സ്കൂൾ യുവജനോത്സവ വേദികളിൽ, നൃത്താദി കലകളിൽ പ്രാവീണ്യം തെളിയിച്ചിരുന്നതിനോടൊപ്പം തന്നെ വായന ശീലമാക്കിയിരുന്നതിനാൽ ഗാനങ്ങളോടും മറ്റു സാഹിത്യ രചനകളോടും അന്ന് മുതൽ തന്നെ ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്നു. സ്കൂൾ തലം മുതൽ തന്നെ എഴുതിത്തുടങ്ങിയിരുന്നുവെങ്കിലും സ്മാർട്ട് ഫോണുകളുടെയും ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളുടെയും ആവിർഭാവത്തോടെയാണ് ചെറുപ്പം മുതൽ തന്നെ കൂടെച്ചേർന്നിരുന്ന വായനയെയും എഴുത്തിനേയും വീണ്ടും സജീവമാക്കാൻ കഴിഞ്ഞത്. പരസ്പരം വായനക്കൂട്ടം ഇറക്കിയ "കനൽപ്പൂക്കൾ" എന്ന കവിതാ സമാഹാരത്തിലും, സാഹിതി സംഗമവേദിയുടെ "സുവനീർ" എന്ന കവിതാ സമാഹാരത്തിലും, "കേരള ബുക്സ് ഓഫ് റെക്കോർഡ്സ്" അംഗീകാരം നേടിയ, മഞ്ജരി ബുക്സ് ന്റെ "മാജിക് വേർഡ്‌സ്"ലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സാഹിത്യ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായി കഥകൾ, കവിതകൾ, ലേഖനങ്ങൾ, ലളിത ഗാനങ്ങൾ, ആസ്വാദനക്കുറിപ്പ് മുതലായ സാഹിത്യ രചനകൾ അനുദിനം എഴുതുന്നതിനോടൊപ്പം തന്നെ, "കഥാ ജാലകം""മലയാളി മനസ്സ്", "ഐ വായന", "ഭൂമിക", തുടങ്ങിയ പ്രമുഖ ഓൺലൈൻ മാഗസിനുകളിലും എഴുതുന്നു. വിവിധ സാഹിത്യ സൗഹൃദ കൂട്ടായ്മകൾ നടത്തിയ കവിതാ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലയുടെ കീഴിലുള്ള കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് ആണ്.
ഭർത്താവ് : അനൂപ്
മക്കൾ : ശ്രീജിത്ത്, സംഗീർത്ത്
അമ്മ : ശാന്തമ്മ
The items in your Cart will be deleted, click ok to proceed.