Share this book with your friends

The story of Toto Chan / ടോട്ടോച്ചാന്‍റെ കഥ

Author Name: Vinod Narayanan | Format: Paperback | Genre : Children & Young Adult | Other Details

ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്.ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്.വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ.ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. കേരളത്തിലെ ഡിപിഇപി പാഠ്യസമ്പ്രദായവുമായി റ്റോമോ സ്കൂളിലെ രീതികള്ക്ക് സാമ്യമുള്ളതുകൊണ്ട് ഇവിടത്തെ കുട്ടികളും അധ്യാപകരും തീര്ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. 

ഈ പുസ്തകത്തിന് സ്വതന്ത്ര പുനരാഖ്യാനം നിര്വഹിച്ചിരിക്കുന്നത് വിനോദ് നാരായണന്‍. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് അനില്‍ നാരായണന്‍

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വിനോദ് നാരായണന്‍

മലയാളസാഹിത്യഭൂമികയില്‍ ക്രൈം ത്രില്ലര്‍ നോവലുകളിലൂടെയും ബാലസാഹിത്യ കൃതികളിലൂടെയും തന്‍റേതായ ചെറിയ ഒരിടം സ്ഥാപിച്ച എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി 160 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 1997 ല്‍ മംഗളം വാരിക ആയിരുന്നു. പക്ഷികള്‍ ചേക്കേറുന്നിടം എന്ന ആ കഥയില്‍ തുടങ്ങിയ എഴുത്തു ജീവിതം ഇന്നും തുടരുന്നു. ആദ്യ നോവല്‍ മായക്കൊട്ടാരം 1999 ല്‍ മനോരാജ്യം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളത്തിലെ നിരവധി പ്രസാധകരിലൂടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രമുഖ ഇല്ലസ്ട്രേ്റ്ററായ അനില്‍ നാരായണന്‍ ഇദ്ദേഹത്തിന്‍റെ അനുജനാണ്. ഇവരുടെ കൂട്ടുകെട്ടിലൂടെ നിരവധി ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 


1975 ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ചോറ്റാനിക്കരയില്‍.  എംജി യൂണിവേഴ്സിറ്റിയില്‍ നിന്ന ബിരുദാനന്തര ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി അല്‍പകാലം ജോലി നോക്കി. പിന്നീട് ഫ്രീലാന്‍സ് എഴുത്തുകാരനായി. സ്വന്തമായി പുസ്തകപ്രസാധക സംരംഭം ഉണ്ട്. നിരവധി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തില്‍ താമസിക്കുന്നു. 


വിലാസം

ശിവരഞ്ജിനി, മത്തുങ്കല്‍ റോഡ്

ചെമ്പ്, വൈക്കം. കോട്ടയം ജില്ല. പിന്‍കോഡ് 686608

Whatsapp: 9567216134 

Email : boonsenter@gmail.com 

Read More...

Achievements

+6 more
View All