Share this book with your friends

Veyilum Nizhalum Mattu Kavithakalum / വെയിലും നിഴലും മറ്റു കവിതകളും

Author Name: Sujeesh | Format: Hardcover | Genre : Poetry | Other Details

സുജീഷിന്റെ ആദ്യ കവിതാസമാഹാരം.

വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിത-യിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കു-കളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.

— അജയ് പി. മങ്ങാട്ട്

സുജീഷിന്റെ കവിത ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമി-ക്കുന്നു. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു

— കെ. സച്ചിദാനന്ദൻ

സുജീഷിന്റെ എഴുത്തുരീതി എല്ലാ കവികളിൽ നിന്നും വ്യത്യസ്തമാണ്. ഒരുതരം ശൈലീകൃതമായ കവിതകൾ. കൂടുതലും മൗനം നിറയുന്ന കവിതകൾ. കവിതയുടെ വരുംകാലം ഈ സമാഹാരത്തിൽ അന്തർനിഹിതമാണ് എന്ന് പ്രത്യാശിക്കാം.

—  എസ്. ജോസഫ്

കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. 

— ടി. പി. വിനോദ്

അവതാരിക: ടി.പി. വിനോദ്

Read More...
Hardcover
Hardcover 299

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സുജീഷ്

കവിയും പരിഭാഷകനും. 1992 ജുലൈ 21 ന് ജനനം. കവിതകൾ ഇംഗ്ലീഷിലേക്കും തമിഴിലിലേക്കും കന്നടയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  വെബ്സൈറ്റ്: www.sujeesh.in 

Read More...

Achievements

+5 more
View All