Share this book with your friends

Women and Sabarimala / സ്ത്രീകളും ശബരിമലയും The Science Behind Restrictions / നിയന്ത്രണങ്ങൾക്ക് പുറകിലെ ശാസ്ത്രം

Author Name: Sinu Joseph | Format: Paperback | Genre : Religion & Spirituality | Other Details

എന്തുകൊണ്ടാണ് ആർത്തവപ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് “സ്ത്രീകളും ശബരിമലയും”. ഈ പുസ്തകം ശബരിമലയിൽ സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങളുടെ പുറകിലെ ശാസ്ത്രത്തെ ഇതിനുമുൻപൊരിക്കലും ചെയ്‌തിട്ടില്ലാത്ത വിധത്തിൽ അവതരിപ്പിക്കുന്നു. സ്ത്രീകളും ശബരിമലയും എന്ന പുസ്തകം ഭാരതത്തിന്‍റെ പരമ്പരാഗതമായ അറിവിന്‍റെ കേന്ദ്രങ്ങളായ ആയുർവ്വേദം, ചക്രങ്ങൾ, തന്ത്രം, ആഗമശാസ്ത്രം എന്നിവയിലൂടെ ക്ഷേത്രങ്ങളുടെ പ്രകൃതത്തെ ഒരു സ്ത്രീയുടെ വീക്ഷണ കോണിലൂടെ വിവരിക്കുന്ന ഒരു അപൂർവ്വ ഗ്രന്ഥമാണ്. അതേ സമയം ഗ്രന്ഥകർത്താവിന്‍റെ വ്യക്തിപരമായ അനുഭവങ്ങൾ അഗാധമായ ഈ ശാസ്ത്രങ്ങളെ വളരെ ലളിതമാക്കി ശബരിമല പോലെയുള്ള ക്ഷേത്രങ്ങൾ എങ്ങിനെ മനുഷ്യശരീരത്തെ, പ്രത്യേകിച്ച് സ്ത്രീകളിലെ ആർത്തവത്തെ ബാധിക്കുന്നുവെന്നതിന്‍റെ ഒരു ഏകദേശരൂപവും നൽകുന്നു. ഈ പുസ്തകം ഹിന്ദുക്ഷേത്രങ്ങൾ, പ്രത്യേകിച്ചും ശബരിമല, ഗ്രഹിക്കപ്പെടുന്നതും അനുഭവിക്കപ്പെടുന്നതുമായ രീതിയെ മാറ്റും.

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സിനു ജോസഫ്

മൈത്രി സ്‌പീക്സ് ട്രസ്റ്റിന്‍റെ സഹസ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമാണ് സിനു ജോസഫ്. 2009 മുതൽ അവർ ആർത്തവ - പ്രജനന ആരോഗ്യവിഷയങ്ങളിൽ വിപുലമായ രീതിയിൽ ക്രിയാഗവേഷണം നടത്തിയിട്ടുണ്ട്. ആർത്തവ പരിപാലനത്തിന്‍റെ അനുഭവങ്ങളും അവ സ്‌ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധറ്വും മനസ്സിലാക്കാനായി അവർ ഭാരതത്തിലുടനീളം സഞ്ചരിച്ച് 20,000ൽ പരം കൗമാരക്കാരുമായും യുവതികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. 

ആർത്തവ ഉൽപ്പന്നങ്ങളുടെ പതിവുള്ള പരിചയപ്പെടുത്തലുകളിൽ നിന്നും വ്യത്യസ്തമായി അവരൂടെ ജോലി ആർത്തവത്തോടനുബന്ധിച്ചുള്ള തദ്ദേശീയമായ രീതികളിലും സാംസ്‌കാരിക ശീലങ്ങളിലുമായിരുന്നു. ഋതു വിദ്യ എന്ന പുസ്തകത്തിലൂടെ, സാംസ്കാരിക ആചാരങ്ങൾക്ക് പിന്നിലെ ശാസ്ത്രത്തെ പുറത്തുകൊണ്ടുവരുന്നതിനെക്കുറിച്ചും , ആർത്തവത്തെക്കുറിച്ച്‌ ഭാരതീയ വീക്ഷണത്തിൽ ഒരു അതുല്യമായ ആഖ്യാനം കൊണ്ടുവരുന്നതിനെക്കുറിച്ചും അവർ വിപുലമായി എഴുതിയിട്ടുണ്ട്. അവർ ധാരാളം ഹൈന്ദവ ക്ഷേത്രങ്ങളെക്കുറിച്ചും, ആർത്തവത്തോടനുബന്ധിച്ചുള്ള മതപരമായ നിയന്ത്രണങ്ങളെ പറ്റിയും, അവ ഏതുവിധം സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തെ ബാധിക്കുമെന്നും പഠിച്ചിട്ടുണ്ട്. ശബരിമലയെക്കുറിച്ചും അതിനോട് ബന്ധപ്പെട്ട ശാസ്താക്ഷേത്രങ്ങളെക്കുറിച്ചുമുള്ള അവരുടെ പഠനം പ്രാണപ്രതിഷ്ഠ ചെയ്യപ്പെട്ട സ്ഥലങ്ങൾ ഏതുവിധം സ്ത്രീകളുടെ ആർത്തവചക്രത്തെ മാറ്റുമെന്ന് ആരായുന്നു.

Read More...

Achievements

+19 more
View All