കഴിഞ്ഞകാലത്തിന്‍റെ പലഘട്ടങ്ങളില്‍ ഉണ്ടായ തോന്നലുകളുടെ പ്രതിഫലനമാണ് ഈ പുസ്തകം.യുക്തിക്ക് നിരക്കാത്ത ചിന്തകളുടേയും ഗൃഹപാഠം ചെയ്യാത്ത അന്വേഷങ്ങളുടേയും ആവിഷ്ക്കാരമായൊക്കെ വേണമെങ്കില്‍ ഇതിനെ കാണാം.ക്രമരാഹിത്യങ്ങളും നിസ്സഹായതകളും അതിനാടകീയതയും ആഘോഷങ്ങളും ഏകാന്തതകളും ജീവിതം തന്നെ കണ്ടെത്തിയപ്പോള്‍ എഴുത്തിലും അവയുടെയെല്ലാം അംശങ്ങള്‍ ഉള്‍ച്ചേരാതിരിക്കില്ല..
അത്തരത്തില്‍ പലകാലങ്ങളില്‍,പല നേരങ്ങളില്‍ ഉള്ളില്‍ നിന്നു പൊന്തി വന്ന ഭ്രമങ്ങളുടെ അച്ചടിച്ച രൂപമാണ് നിങ്ങള്‍ക്കു മുമ്പിലേക്ക് തരുന്നത്..
മറ്റൊരു വിധത്തില്‍ എഴുത്തു ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു ചവിട്ടു പടിയായി ഈ നീക്കത്തെ കാണുന്നു.
സ്നേഹത്തോടെ,തുറന്ന മനസ്സോടെ 'അവരുടെ മുറ്റത്തെ പനിനീര്‍ചാമ്പകള്‍' എന്ന പുസ്തകം നിങ്ങളുടെ വായനയ്ക്കായ് സമര്‍പ്പിക്കുന്നു.
പ്രവീണ്‍ പ്രിന്‍സ്