കാലത്തിൻറെ കണ്ണാടിയാണ് ബ്രിട്ടൻ, കാലം അസ്തമിക്കാത്ത സാമ്രാജ്യത്തിൻറെ രണഭൂമിയും. പണ്ടു പണ്ട് ശിലായുഗ കാലഘട്ടം മുതൽ തന്നെ ജനപഥങ്ങളുടെ വളർച്ചകളും തളർച്ചകളും വാഴ്ചകളും വീഴ്ചകളുമൊക്കെ കണ്ടു തഴമ്പിച്ച നാട്. ലോകം അടക്കി ഭരിച്ച സാമ്രാജ്യത്തിൻറെ അനന്ത വിശാല അതിർത്തികൾ ഇന്ന് ചുരുങ്ങിപ്പോയിരിക്കാം. പക്ഷേ, താരതമ്യങ്ങളില്ലാത്ത ആ കൊളോണിയൽ കാലഘട്ടത്തിൻറെ നല്ലതും ചീത്തയുമായി എല്ലാ ശേഷിപ്പുകളും ഇന്ന് ലോകത്തിൻറെ ഏതു മൂലയ്ക്കും കാണാം.