.
“നാഗപാശബന്ധനം മുറിച്ച് പോകുമ്പോള്‍ ഞാന്‍ അല്പം വിഷാദവാനായിരുന്നു. പ്രഭു ബന്ധനസ്ഥിതനായെന്ന വാര്‍ത്ത എന്നെ അസ്വസ്ഥമാക്കി. സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയായ ശ്രീഹരി തന്നെയാണ് മനുഷ്യാവതാരമെടുത്തു ലീലകള്‍ ആടുന്നതെന്നായിരുന്നു ഞാന്‍ അറിഞ്ഞിരുന്നത്. ആരുടെ സ്മരണമാത്രത്താല്‍ തന്നെ സംസാരബന്ധനം തീരെ നശിക്കുന്നുവോ, ആ പ്രഭുവിനെ ഏതോ ഒരു തുച്ഛരാ ക്ഷസന്‍ നാഗപാശത്താല്‍ ബന്ധിച്ചിരിക്കുന്നു.” പലവിധത്തിലും ഈ കാര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്ന ഗരുഡന്‍ നാരദമുനിയെ ചെന്നു കണ്ടു